കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു. വിവിധ മേഖലകളിലുള്ള ഇന്ത്യൻ പ്രഫഷനലുകളെ ഏകോപിപ്പിക്കാനും അവരുടെ കഴിവ് രാജ്യത്തിന് ഉപയോഗിക്കാനും ശ്രമം നടത്തുമെന്ന് അംബാസഡർ പറഞ്ഞു. കോവിഡ് കാലത്ത് വിമാനസർവിസ് തടസ്സപ്പെട്ടതിനാല്‍, യാത്ര ചെയ്യാന്‍ കഴിയാതെ വന്നവരുടെ ടിക്കറ്റ് തുക തിരികെ ലഭ്യമാക്കാൻ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.
പ്രവാസി വിദ്യാർഥികളുടെ ഉന്നത പഠനം കുവൈത്തില്‍ തന്നെ സാധ്യമാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പൊതുമാപ്പിൽ രാജ്യം വിടാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരമൊരുക്കാൻ സര്‍ക്കാറിനോട് അഭ്യർഥിച്ചതായി അംബാസഡർ കൂട്ടിച്ചേർത്തു.
ചുരുങ്ങിയ ദിവസംകൊണ്ട് ആശാവഹമായ മാറ്റം ഉണ്ടാക്കിയ അംബാസഡറെ കെ.കെ.എം.എ നേതാക്കൾ അനുമോദിച്ചു. കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ, മുൻ ചെയർമാൻ പി.കെ. അക്ബർ സിദ്ദീഖ്, വൈസ് ചെയർമാന്മാരായ അബ്ദുല്‍ ഫത്താഹ് തയ്യിൽ, ഹംസ മുസ്തഫ, മുൻ പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, വർക്കിങ് പ്രസിഡൻറ് ബി.എം. ഇക്ബാൽ, വൈസ് പ്രസിഡൻറ് സംസം റഷീദ്, മാഗ്നറ്റ് സിറ്റി സോൺ വൈസ് പ്രസിഡൻറ് ലത്തീഫ് സആദി എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.