കുവൈത്ത് സിറ്റി: 34 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരനും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൽ മജീദ് നഹക്ക് കെ.കെ.എം.എ യാത്രയയപ്പു നൽകി. കെ.കെ.എം.എ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പുകളിൽ നഹയുടെ സേവനം മഹത്തരമായിരുന്നുവെന്ന് നേതാക്കൾ അനുസ്മരിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് ഉപഹാരം കൈമാറി. മാഗ്നറ്റ് വൈസ് പ്രസിഡന്റ് സംസം റഷീദ്, കേന്ദ്ര വൈസ് പ്രസിഡന്റുമാരായ ഒ.എം. ഷാഫി, അഷ്റഫ് മാങ്കാവ്, സോൺ - ബ്രാഞ്ച് നേതാക്കളായ സലീം കൊമ്മേരി, സജ്ബീർ കാപ്പാട്, പി.പി.പി സലീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.