കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി നേതാക്കൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തി. ഇന്ത്യൻ പ്രവാസികൾക്കായി എംബസി നടപ്പാക്കിയ സേവന പദ്ധതികളെയും അംബാസഡറുടെ സമയോചിത ഇടപെടലുകളെയും നേതാക്കൾ അഭിനന്ദിച്ചു. കോവിഡാനന്തര പ്രവാസി പ്രതിസന്ധികളും ആശങ്കകളും പരിഹാര നിർദേശങ്ങളും ചർച്ച ചെയ്തു. കോവിഡ് കാലത്ത് ആരോഗ്യസേവനങ്ങൾ നൽകിയ കെ.എം.സി.സി മെഡിക്കൽ വിങ് അംഗങ്ങളും സംഘത്തോടൊപ്പമുണ്ടായിരുന്നു.
അർജുന അതിമുത്തുവിെൻറ മോചനം, പാസ്പോർട്ട് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കൽ, മരണാനന്തര പ്രവർത്തനങ്ങൾ നടത്തുന്ന പ്രമുഖ സംഘടന വളൻറിയർമാർക്ക് തിരിച്ചറിയൽ കാർഡ് തുടങ്ങി നേതാക്കൾ ഉന്നയിച്ച വിവിധങ്ങളായ വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത്, ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ. നാസർ, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, എൻജിനീയർ മുഷ്താഖ്, ശരീഫ് ഒതുക്കുങ്ങൽ, വിവിധ ജില്ല നേതാക്കളായ ഫൈസൽ കടമേരി, ബഷീർ തെങ്കര, ഹബീബ് റഹ്മാൻ, ഷാഫി കൊല്ലം, മെഡിക്കൽ വിങ് നേതാക്കളായ ഡോ. അബ്ദുൽ ഹമീദ്, നിഹാസ് വാണിമേൽ, ഡോ. മുഹമ്മദലി, മുഹമ്മദ് മനോളി, മൊയ്തീൻ ബയാർ, ശറഫുദ്ദീൻ പൊന്നാനി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.