കു​വൈ​ത്ത്​ ഒാ​യി​ൽ ക​മ്പ​നി അ​ഹ്​​മ​ദി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി നി​ർ​മി​ച്ച വീ​ടു​ക​ൾ

കെ.​ഒ.​സി അ​ഹ്​​മ​ദി​യി​ൽ 159 വീ​ടു​ക​ൾ നി​ർ​മി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഒാ​യി​ൽ ക​മ്പ​നി അ​ഹ്​​മ​ദി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി 159 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. 1800 വീ​ടു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഹൗ​സി​ങ്​ സി​റ്റി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​യാ​ണ്​ 159 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം. അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്. താ​മ​സ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള​തും അ​തേ​സ​മ​യം, അ​ഹ്​​മ​ദി​യി​ൽ നേ​ര​ത്തേ​യു​ള്ള വീ​ടു​ക​ളും നി​ർ​മാ​ണ പൈ​തൃ​ക​ങ്ങ​ളു​മാ​യി ഇ​ണ​ങ്ങു​ന്ന രീ​തി​യി​ലു​മാ​ണ്​ രൂ​പ​ക​ൽ​പ​ന. ജീ​വ​ന​ക്കാ​ർ​ക്ക്​ ന​ല്ല താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​ണ്​ ഭ​വ​ന​പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​ത്. സ​മീ​പ ഭാ​വി​യി​ൽ 'അ​ൽ അ​ഹ്​​മ​ദി സി​റ്റി ഡെ​വ​ല​പ്​​മെൻറ്​' എ​ന്ന പേ​രി​ൽ വ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - KOC built 159 houses in Ahmadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.