കുവൈത്ത് സിറ്റി: പുനരുപയോഗിക്കാവുന്ന ഊർജം ഉപയോഗപ്പെടുത്തുന്നതിനുള്ള വിശദമായ സാധ്യതാപഠനം നടത്തുന്നതിന് വോർലി കൺസൽട്ടിങ്ങുമായി, കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി) കരാർ ഒപ്പുവെച്ചു. 2050ഓടെ കാർബൺഡൈ ഓക്സൈഡ് പുറന്തള്ളൽ പൂജ്യമാക്കുന്നതിനുള്ള ഊർജപരിവർത്തനം സംബന്ധിച്ച റോഡ്മാപ്പ് അനുസരിച്ചാണ് ഈ നടപടിയെന്ന് കെ.ഒ.സി വ്യക്തമാക്കി.
ഇത്തരം പുനരുപയോഗ ഊർജ സ്റ്റേഷനുകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി കമ്പനിയുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ഇതുസംബന്ധിച്ച യോഗത്തിൽ കെ.ഒ.സി ഹെൽത്ത്, സേഫ്റ്റി ആൻഡ് എൻവയൺമെന്റ് ഗ്രൂപ് ഡയറക്ടർ ഷംലൻ അൽ റൂമി, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഗ്രൂപ് ഡയറക്ടർ ഹമദ് അൽ സാബി വൈദ്യുത, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.