കുവൈത്ത് സിറ്റി: കുവൈത്ത് പ്രീമിയർ ലീഗ് സീസൺ 16ൽ സ്കോർപിയൻസ് കുവൈത്ത് ചാമ്പ്യന്മാർ. ഫൈനലിൽ ചാലഞ്ചേഴ്സിനെ 48 റൺസിന് കീഴടക്കിയാണ് കിരീടം കൈപ്പിടിയിലൊതുക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോർപിയൻസ് കുവൈത്ത് ദീപക് (65), ജോമിൻ (59) എന്നിവരുടെ ബാറ്റിങ് മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. ചാലഞ്ചേഴ്സിന് വേണ്ടി ജെറി, മുത്തു സൂരജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ ചാലഞ്ചേഴ്സിന് തുടക്കത്തിൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. സതീഷ് ശേഖറും (34) സന്തോഷ് കുമാറും (19) ചെറുത്തുനിന്നെങ്കിലും തോൽവി ഒഴിവാക്കാൻ പറ്റിയില്ല.
സ്കോർപിയൻസിനു വേണ്ടി സാജിദ് നാലും ബഷാരത് മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. ജോമിൻ ഫൈനലിലെ താരവും സതീഷ് ശേഖർ മാൻ ഓഫ് ദി സീരീസുമായി തിരഞ്ഞെടുക്കപ്പെട്ടു. ടോജി മെമ്മോറിയൽ ബെസ്റ്റ് ബൗളറായി അബ്ദുൽ അസീസ് ഖാദറും ശദാബ് മെമ്മോറിയൽ ബെസ്റ്റ് ബാറ്ററായി സതീഷ് ശേഖറും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെൻറിൽ മികച്ച പ്രകടനം കാഴ്ചവെച്ച 10 വീതം ബൗളർമാരെയും ബാറ്റർമാരെയും സമാപന ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.