കെ.​ആ​ർ.​സി.​എ​സ് പ്ര​വ​ർ​ത്ത​ക​ർ ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണ​ത്തി​ൽ

ലെ​ബ​ന​നി​ൽ കെ.​ആ​ർ.​സി.​എ​സ് സ​ഹാ​യവി​ത​ര​ണം തു​ട​രു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ സൈ​നി​ക ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന തെ​ക്ക​ൻ ലെ​ബ​ന​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ൻ​റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണം തു​ട​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്‌​ടോ​ബ​ർ ​മു​ത​ൽ ലെ​ബ​ന​ന​ലി​ലും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ആ​ക്ര​മ​ണ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി സു​ര​ക്ഷ ഭീ​ഷ​ണി​യി​ലാ​യ ലെ​ബ​നീ​സ് തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും കെ.​ആ​ർ.​സി.​എ​സ് ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണം തു​ട​രു​ന്ന​താ​യി ലെ​ബ​നീ​സ് റെ​ഡ് ക്രോ​സി​ന്റെ ദു​രി​താ​ശ്വാ​സ കോ​ഓ​ഡി​നേ​റ്റ​ർ യൂ​സ​ഫ് ബൂ​ട്രോ​സ് പ​റ​ഞ്ഞു.

കെ.​ആ​ർ.​സി.​എ​സു​മാ​യി ഏ​കോ​പി​പ്പി​ച്ച് ലെ​ബ​നീ​സ് റെ​ഡ് ക്രോ​സി​ന്റെ സ​ഹാ​യ​ത്തി​ൽ മേ​യ് മു​ത​ൽ 2,000 ലെ​ബ​നീ​സ് കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​വും ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​താ​യും ബൂ​ട്രോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ലെ​ബ​നാ​ൻ- ഫ​ല​സ്തീ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ​ട്ട​ണ​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും സ​ഹാ​യം എ​ത്തി​ക്കു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് സി​റി​യ​ൻ, ലെ​ബ​നീ​സ് കു​ടും​ബ​ങ്ങ​ൾ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും കെ.​ആ​ർ.​സി.​എ​സ് ഭ​ക്ഷ​ണ​വും മ​റ്റു സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​വ​രു​ന്നു​ണ്ട്.

Tags:    
News Summary - KRCS continues aids distribution in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.