കുവൈ0ത്ത് സിറ്റി: ഈദുൽ ഫിത്ർ അവധിയും മധ്യവേനൽ ഒഴിവും രാജ്യത്തിനുപുറത്ത് ചെലവഴിക്കുന്നതിനായി കുവൈത്ത് വിമാനത്താവളം വഴി 4,27,200 പേർ യാത്ര നടത്തിയതായി സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു. ജൂൺ 22 മുതൽ ജൂലൈ ഒന്നുവരെ കാലയവളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി വിവിധ നാടുകളിലേക്ക് പോയവരുടെയും കുവൈത്തിലെത്തിയവരുടെയും കണക്കാണിത്.
ഇതിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ 2,75,200 പേർ രാജ്യം വിട്ടപ്പോൾ 1,52,000 യാത്രക്കാർ കുവൈത്തിലെത്തിയവരാണ്. യാത്രക്കാരെ മറ്റു നാടുകളിലെത്തിക്കുന്നതിന് 1784 വിമാന സർവിസുകളും കുവൈത്തിലേക്ക് 1809 സർവിസുകളുമാണ് ഈ ദിവസത്തിനിടയിൽ നടത്തിയത്. യാത്രക്കാരുടെ ആധിക്യം കണക്കിലെടുത്ത് വിപുലമായ സജ്ജീകരണങ്ങൾ നേരത്തെ എടുത്തതിനാൽ പ്രയാസമില്ലാതെ ഈ ഘട്ടം തരണം ചെയ്യാനായതായി അധികൃതർ പറഞ്ഞു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചതിന് പുറമെ ആദ്യമായി സന്നദ്ധ തൽപരരായ യുവാക്കളുടെ സേവനവും ഇതിനുവേണ്ടി ഉപയോഗപ്പെടുത്തിയതായി അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.