തുടർ ചികിത്സക്ക്​ കുവൈത്ത്​ അമീർ നാളെ അമേരിക്കയിലേക്ക്​ പോവും

കുവൈത്ത്​ സിറ്റി: കഴിഞ്ഞ ദിവസം ശസ്​ത്രക്രിയക്ക്​ വിധേയനായ കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ തുടർ ചികിത്സക്കായി വ്യാഴാഴ്​ച അമേരിക്കയിലേക്ക്​ പോവും. മെഡിക്കൽ ടീമി​​െൻറ ശിപാർശ പ്രകാരമാണ്​ തുടർ ചികിത്സ അമേരിക്കയിൽ നിശ്ചയിച്ചത്​.

കുവൈത്തിൽനിന്നുള്ള മെഡിക്കൽ ടീം അദ്ദേഹത്തെ അനുഗമിക്കും. അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ്​ അലി അൽ ജർറാഹ്​ അസ്സബാഹ്​ അറിയിച്ചതാണിത്​. അതിനിടെ വിവിധ രാജ്യങ്ങളിലെ നേതാക്കൾ അമീറി​​െൻറ സുഖവിവരം അന്വേഷിക്കാനും പ്രാർഥിക്കാനും ആരോഗ്യ ജീവിതത്തിന്​ ആശംസ നേരാനും വിളിച്ചുകൊണ്ടിരിക്കുകയാണ്​.

Tags:    
News Summary - Kuwait ameer travel to america for treatment-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.