കുവൈത്ത്​ മുനിസിപ്പാലിറ്റി :50 ശതമാനം വിദേശികളെ പെരുന്നാളിനുശേഷം പിരിച്ചുവിടും

കുവൈത്ത്​ സിറ്റി: കുവൈത്ത്​ മുനിസിപ്പാലിറ്റി പെരുന്നാളിനുശേഷം 50 ശതമാനം വിദേശി തൊഴിലാളികളെ പിരിച്ചുവിടും. മുനിസിപ്പൽ മന്ത്രി വലീദ്​ അൽ ജാസി​മി​​െൻറ പ്രത്യേക നിർദേശത്തെ തുടർന്നാണ്​ നടപടി. പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്ന പ്രക്രിയ ആരംഭിച്ചു​. നിലനിർത്തുന്ന തൊഴിലാളികളെ കുറിച്ച്​ വകുപ്പ്​ മേധാവികൾ റിപ്പോർട്ട്​ സമർപ്പിക്കണം.

എന്തുകൊണ്ട്​ നിലനിർത്തൽ അനിവാര്യമാണെന്ന്​ ഇതിൽ വ്യക്​തമാക്കണം. മുനിസിപ്പാലിറ്റിയിൽ പൂർണമായ സ്വദേശിവത്​കരണം സാധ്യമാക്കുന്നതി​​െൻറ ആദ്യപടിയാണ്​ ഇപ്പോ​ഴത്തെ നടപടികൾ. എൻജിനീയർമാർ, നിയമജ്​ഞർ, സെക്രട്ടറിമാർ തുടങ്ങി എല്ലാ തസ്​തികകളിലും വിദേശികൾക്ക്​ തൊഴിൽനഷ്​ടമുണ്ടാവും. കുവൈത്ത്​ മുനിസിപ്പാലിറ്റിയിൽ വിദേശികളുടെ നിയമനം നിർത്തിവെക്കാനും മന്ത്രി ഉത്തരവിട്ടു. വിദേശികളെക്കുറച്ച്​ ജനസംഖ്യ സന്തുലനം സാധ്യമാക്കണമെന്ന നിർദേശത്തിന്​ സർക്കാറും പച്ചക്കൊടി കാട്ടിയിട്ടുണ്ട്​.

Tags:    
News Summary - kuwait muncipality-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.