അമീരി കാരുണ്യം: 2044 തടവുകാർക്ക്​ ശിക്ഷയിളവ്

കുവൈത്ത് സിറ്റി: കുവൈത്തിൽ 2044 തടവുകാർക്ക്​ അമീരി കാരുണ്യ പ്രകാരം ശിക്ഷയിളവ്​ ലഭിക്കും. പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹി​​െൻറ അധ്യക്ഷതയിൽ ചേർന്ന കുവൈത്ത്​ മന്ത്രിസഭ യോഗമാണ്​ തീരുമാനം അറിയിച്ചത്​.

ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ്​ പട്ടിക തയാറാക്കിയത്​. ഇളവ്​ ലഭിക്കുന്നവരിൽ സ്വദേശികളും വിദേശികളുമായ സ്​ത്രീകളും പുരുഷന്മാരുമുണ്ട്​.

തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പരിഗണിച്ച് മോചനം നൽകുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്​തുവരുന്നത്​. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവ് നൽകില്ല. കഴിഞ്ഞ വർഷം 706 തടവുകാർക്ക് ഇളവ് നൽകി. ഇത്​ പത്തുവർഷ കാലയളവിലെ കുറഞ്ഞ എണ്ണമായിരുന്നു.

Tags:    
News Summary - Kuwait prisoners free-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.