കോവിഡ്​ പ്രതിരോധ വാക്​സിൻ ഇറക്കുമതിക്കൊരുങ്ങി കുവൈത്ത്

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധ വാക്​സിൻ ഇറക്കുമതിക്കൊരുങ്ങി കുവൈത്ത്. 32 ലക്ഷം ഡോസ്​ വാക്​സിൻ ആണ്​ ഇറക്കുമതി ചെയ്യാൻ ആലോചിക്കുന്നത്​. ഇതിന്​ മുന്നോടിയായി വാക്​സിൻ പരീക്ഷണരംഗത്തുള്ള മൂന്ന്​ അന്താരാഷ്​ട്ര കമ്പനികൾക്ക് കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകാരം നൽകി. കോവിഡ്​ വാക്​സിൻ പരീക്ഷണത്തിൽ വിജയിച്ചുവെന്ന്​ അവകാശപ്പെട്ട്​ നിരവധി അന്താരാഷ്​ട്ര കമ്പനികൾ ഇതിനകം രംഗത്തുവന്നിട്ടുണ്ട്​.

ഇത്തരം അവകാശവാദങ്ങളെ വിശദമായി വിലയിരുത്തിയ ശേഷമാണ്​ മൂന്ന്​ കമ്പനികൾക്ക്​ കുവൈത്ത്​ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയത്​. അതേസമയം, വാക്​സിൻ വിതരണത്തിന്​ ഇവരുമായി കരാറിൽ എത്തിയിട്ടില്ല. ലോകാരോഗ്യസംഘടനയുടെയും ബന്ധപ്പെട്ട മറ്റു സംഘടനകളുടെയും അംഗീകാരം ലഭിക്കുന്ന ഉടൻ രാജ്യത്തെ വാക്സിൻ വിതരണ നടപടികൾ ആരംഭിക്കാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. 32 ലക്ഷം ഡോസ്​ വാക്​സിൻ ​ ഇറക്കുമതി ചെയ്യാനാണ്​ ആലോചിക്കുന്നത്​. ഒരാൾക്ക്​ രണ്ട്​ ഡോസ്​ എന്ന തോതിൽ 16 ലക്ഷം പേർക്ക്​ വാക്​സിൻ നൽകുമെന്ന്​ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്​ അൽ അൻബ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.