കുവൈത്ത് സിറ്റി: ഈ വർഷം രണ്ടാം പാദത്തിൽ പ്രതിദിനം 135,000 ബാരൽ എണ്ണ ഉൽപാദനം സ്വമേധയാ വെട്ടിക്കുറക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. ഇമാദ് അൽ അതിഖി അറിയിച്ചു.
ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ ഏകോപനത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. 2024 ജൂൺ അവസാനം വരെ കുവൈത്തിന്റെ ഉൽപാദനം പ്രതിദിനം 2.413 ദശലക്ഷം ബാരലായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണ വിപണിയുടെ സന്തുലിതാവസ്ഥയും സുസ്ഥിരതയും നിലനിർത്തുന്നതിന്റെ ഭാഗമായാണ് മുൻകരുതൽ എന്ന നിലയിൽ ഉൽപാദനം കുറക്കാൻ ഓർഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (ഒപെക്) രാജ്യങ്ങളുടെ തീരുമാനം. ആഗോള വിപണിയിലെ എണ്ണ വില ഇടിയുന്നത് പിടിച്ചുനിർത്തലും ലക്ഷ്യമാണ്.
കുവൈത്തിനൊപ്പം സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ, കസാക്കിസ്താൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളും എണ്ണ ഉൽപാദനം വെട്ടിക്കുറക്കുന്നത് തുടരുമെന്ന് ഓർഗനൈസേഷൻ ഓഫ് ദ പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (ഒപെക്) വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും ഒപെക് ഇത്തരം തീരുമാനം എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.