ലബനാനിലേക്ക്​ കൊണ്ടുപോവാൻ കുവൈത്ത്​ തയാറാക്കിയ മരുന്നും മറ്റു സഹായ വസ്​തുക്കളും

ലബനാനിലേക്ക്​ സഹായവസ്​തുക്കൾ അയച്ച്​ കുവൈത്ത്​

കുവൈത്ത്​ സിറ്റി: കഴിഞ്ഞദിവസം സ്​ഫോടനം നടന്ന ലബനാനിലേക്ക്​ മരുന്നും മറ്റു അവശ്യ വസ്​തുക്കളും അയച്ച്​ കുവൈത്ത്​.കുവൈത്ത്​ കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ നി​ർദേശപ്രകാരം സഹായ വസ്​തുക്കളുമായി പ്രത്യേക സൈനിക വിമാനം ബുധനാഴ്​ച ബൈറൂതിലെത്തി.

ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹി​െൻറ നേരിട്ടുള്ള മേൽനോട്ടമുണ്ടായിരുന്നു. ലബനാൻ ആരോഗ്യ മന്ത്രി ​​ഹമദ്​ ഹസനുമായി സംസാരിച്ച്​ അദ്ദേഹം സ്ഥിതി വിലയിരുത്തി. വരും ദിവസങ്ങളിൽ കൂടുതൽ സഹായം കുവൈത്തി​െൻറ ഭാഗത്തുനിന്ന്​ ഉണ്ടാവും.

ലബനീസ്​ മന്ത്രി കുവൈത്തിന്​ നന്ദി അറിയിച്ചു.കുവൈത്ത്​ അമീർ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത്​ തിരിച്ചുവ​ര​െട്ടയെന്ന്​ അദ്ദേഹം പ്രാർഥിച്ചു.100ലേറെ പേർ മരിക്കുകയും 4000ത്തിലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​ത സ്​ഫോടനത്തിന്​ പിന്നാലെ വിവിധ രാജ്യങ്ങൾ ലെബനാന്​ സഹായവുമായി രംഗത്തെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.