കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തിലെ അമേരിക്കൻ എംബസിയിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് മലയാളിയെ. പാലക്കാട് കീഴമ്പലൂർ പറവെട്ടി സ്വദേശി ജഗദീഷ് വി. അപ്പുക്കുട്ടൻ (44) എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അമേരിക്കൻ അംബാസഡർ അലിന റോമനോവ്സ്കി വ്യക്തമാക്കി.ബായാനിലെ എംബസി കെട്ടിടത്തിലെ ശുചിമുറിയിലാണ് വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയിൽ വെടിയുണ്ട തുളഞ്ഞുകയറിയാണ് മരണം.ജോലിയുടെ ഭാഗമായി കൈയിൽ കരുതുന്ന റിവോൾവർ ഉപയോഗിച്ച് സ്വയം ജീവനൊടുക്കിയതാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.കൂടുതൽ വിശദാംശങ്ങൾ അന്വേഷണത്തിലേവ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.