????????? ???? ????? ?????? ?? ???????? ?? ????? ???????????? ?????????????? ?????????? ??????????? ??????? ????? ???????? ???????

അമീറി​െൻറ ആരോഗ്യത്തിന്​ മറോനൈറ്റ്​ ചർച്ചിൽ പ്രത്യേക പ്രാർഥന

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​​െൻറ ആരോഗ്യത്തിന്​ കുവൈത്തിലെ മറോനൈറ്റ്​ ചർച്ചിൽ പ്രത്യേക പ്രാർഥന നടന്നു. വൈദികൻ റെയ്​മണ്ട്​ ഇൗദ്​ പ്രാർഥനക്ക്​ നേതൃത്വം നൽകി. 

അമേരിക്കയിൽ ചികിത്സയിലുള്ള കുവൈത്ത്​ രാഷ്​ട്ര നായകൻ പൂർണ ആരോഗ്യവാനായി തിരിച്ചുവരണമെന്നായിരുന്നു പ്രാർഥന. കോവിഡ്​ പശ്ചാത്തലത്തിൽ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയുമാണ്​ ചടങ്ങ്​ സംഘടിപ്പിച്ചത്​. അമീറി​​െൻറ നേതൃത്വത്തിൽ കുവൈത്ത്​ ഭരണകൂടം ക്രൈസ്​തവ വിശ്വാസ, ആചാരങ്ങൾക്ക്​ നൽകുന്ന പിന്തുണയും സഹകരണവും ചടങ്ങിൽ അനുസ്​മരിക്കപ്പെട്ടു. 200ഒാളം സ്വദേശി ക്രിസ്​ത്യാനികളാണ്​ രാജ്യത്തുള്ളത്​.

Tags:    
News Summary - maronite-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.