കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് യൂനിറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചു. രേഖകൾ അറ്റസ്റ്റ് ചെയ്യാൻ എംബസിയിൽ വരുന്നവർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഭാരവാഹികൾ അദ്ദേഹത്തിെൻറ ശ്രദ്ധയിൽപെടുത്തി.
ഇതിന് ഏകജാലക സംവിധാനം ഉണ്ടാക്കണമെന്നും അപ്പോൾ തന്നെ അറ്റസ്റ്റ് ചെയ്തുകൊടുക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. നാട്ടിൽനിന്ന് തിരിച്ചുവരുന്നവർക്ക് നേരിട്ട് വരാനുള്ള സാഹചര്യമൊരുക്കാൻ ഭരണനേതൃത്വവുമായി ചർച്ചകൾക്ക് തുടക്കം കുറിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. എം.ഇ.എസ് നേതൃത്വത്തിൽ കോവിഡ് കാലത്ത് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ അംബാസഡറുമായി പങ്കുവെച്ചു.
സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന, എം.എം. ഷഹീർ തയാറാക്കിയ പുസ്തകം പ്രസിഡൻറ് മുഹമ്മദ് റാഫി അംബാസഡർക്ക് കൈമാറി. എം.ഇ.എസ് സംഘടിപ്പിച്ചുവരുന്ന പരിശീലന കോഴ്സുകളെയും മെഡിക്കൽ ക്യാമ്പുകളെയും അംബാസഡർ അനുമോദിച്ചു. എം.ഇ.എസ് പ്രസിഡൻറ് മുഹമ്മദ് റാഫി, ജനറൽ സെക്രട്ടറി അഷ്റഫ് അയ്യൂർ, വൈസ് പ്രസിഡൻറ് ഖലീൽ അടൂർ, ട്രഷറർ പി.ടി. അഷ്റഫ് മൂസ, മുൻ പ്രസിഡൻറ് സാദിഖ് അലി, സെക്രട്ടറി റമീസ് സാലിഹ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.