കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആരോഗ്യ ശൃംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ് ഓഡിറ്ററി ബ്രെയിൻസ്റ്റം റെസ്പോൺസ് (എ.ബി.ആർ), ഓട്ടോഅക്കൗസ്റ്റിക് എമിഷൻസ് (ഒ.എ.ഇ) ടെസ്റ്റ് എന്നീ അത്യാധുനിക കേൾവി പരിശോധന ടെസ്റ്റുകൾ ആരംഭിച്ചു. നവജാത ശിശുക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ഇവ ഉപയോഗപ്പെടുത്താം. ശബ്ദ ഉത്തേജകങ്ങളോടുള്ള ഓഡിറ്ററി നാഡിയുടെയും മസ്തിഷ്ക വ്യവസ്ഥയുടെയും പ്രതികരണം വിലയിരുത്തുന്നതിനുള്ള അത്യാധുനിക ഡയഗ്നസ്റ്റിക് രീതിയാണ് എ.ബി.ആർ ബ്രെയിൻ ടെസ്റ്റ്.
ഈ പരിശോധന കേൾവിയുമായി ബന്ധപ്പെട്ട രോഗനിർണയത്തിന് സഹായിക്കും. നവജാത ശിശുകളിൽ എ.ബി.ആർ ടെസ്റ്റ് നടത്തുന്നതു വഴി കേൾവിക്കുറവ് ഉണ്ടാകാനുള്ള സാധ്യത നേരത്തെ തിരിച്ചറിയാൻ സാധിക്കും. ഈ ടെസ്റ്റുകൾ വാഗ്ദാനം ചെയ്യുന്ന കുവൈത്തിലെ ആദ്യ സ്വകാര്യ ഹെൽത്ത് കെയർ സെന്ററാണ് ആണ് മെട്രോ മെഡിക്കൽ ഗ്രൂപ്.
സന്തുലിതാവസ്ഥ തകരാറുകൾക്കുള്ള വ്യക്തിഗത ചികിത്സ പദ്ധതികൾ മുതൽ വിവിധ സേവനങ്ങളും മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്. വെർട്ടിഗോ, തലകറക്കം, അസന്തുലിതാവസ്ഥ, കേൾവിക്കുറവ് തുടങ്ങിയ അവസ്ഥകൾ പരിഹരിക്കുന്നതിന് ക്ലിനിക് വിപുലമായ ഡയഗ്നസ്റ്റിക് ഉപകരണങ്ങളും ഉയർന്ന നിലവാരമുള്ള ശ്രവണസഹായികളും ഒരുക്കിയിട്ടുണ്ട്. ഗുണനിലവാരത്തിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വൈഡെക്സ് കമ്പനിയുടെ അത്യാധുനിക ഹിയറിങ് എയ്ഡുകളും ലഭ്യമാക്കിയിട്ടുണ്ട്.
മിതമായ നിരക്കിൽ സമഗ്ര ഇ.എൻ.ടി പരിചരണം ലഭ്യമാക്കുക എന്നതാണ് ഇത്തരം സേവനങ്ങൾ നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും വെർട്ടിഗോ ഓഡിയോമെട്രി സേവനങ്ങൾക്ക് സ്പെഷൽ ഓഫറുകളും സ്പീച്ച് തെറാപ്പി സൗകര്യങ്ങളും ഓഡിയോളജി സംബന്ധമായ ഹോം വിസിറ്റ് സർവിസുകളും ലഭ്യമാണെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.