കുവൈത്ത് സിറ്റി: കുവൈത്തിൽ ഒാൺലൈൻ മാധ്യമങ്ങൾക്ക് വാർത്തവിനിമയ മന്ത്രാലയം പുരസ്കാരം ഏർപ്പെടുത്തുന്നു.അംഗീകൃത ഇലക്ട്രോണിക് ന്യൂസ് സർവിസുകൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്നതിെൻറ ഭാഗമായാണ് അവാർഡ്.
മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ആദിൽ അൽ ആസിമി കുവൈത്ത് വാർത്ത ഏജൻസിയോട് അറിയിച്ചതാണിത്. വാർത്തവിനിമയ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സാമൂഹിക ഉത്തരവാദിത്തം, രൂപഭംഗി, ഉള്ളടക്കം, സാമൂഹിക സംവേദനം എന്നീ ഇനങ്ങളിലാണ് പുരസ്കാരം. രാജ്യത്തെ മാധ്യമപ്രവർത്തന രംഗത്തെ പിന്തുണക്കാനും ശക്തിപ്പെടുത്താനും പ്രത്യേക സമിതിയെയും വിദഗ്ധ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആദിൽ അൽ ആസിമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.