കുവൈത്ത് സിറ്റി: ജഹ്റ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ റോഡ് തൊഴില്‍ വകുപ്പ് സബി യ്യ ഏരിയ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ഈ ഭാഗത്തെ തെരുവു കച്ചവടക്കാരെ പൂർണമായ ും ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. ലൈസൻസില്ലാത്ത നാല് കടകള്‍ അധികൃതര്‍ നീക്കം ചെയ്തു.
നിയമലംഘനം നടത്തിയവരെ പിടികൂടിയതായും അധികൃതര്‍ അറിയിച്ചു. മറ്റൊരു സംഭവത്തിൽ അഹ്മദി ഭാഗങ്ങളിലെ തമ്പുകള്‍ കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന നടത്തി. പൊതുശുചിത്വം, പരിസ്ഥിതി നിയമം, റോഡ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് തമ്പുകള്‍ പൊളിച്ചുനീക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.