കുവൈത്ത് സിറ്റി: കാലത്തെ അടയാളപ്പെടുത്തുന്ന മഹത്തായ ദൗത്യം കൂടി കലകൾക്ക് നിർവഹിക്കാനുണ്ടെന്ന് ആണയിടുകയാണ് ദാന അൽ റാഷിന് എന്ന കുവൈത്തി ചിത്രകാരി. അവരുടെ രചനകളിലും ഇൗ ഉൗന്നൽ കാണാം. ഖലീജ് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന അവരുടെ ഡിജിറ്റൽ പെയിൻറിങ്ങുകൾ ഉദാഹരണമായെടുക്കാം.
'ദി സ്പ്രെഡ് ഒാഫ് പാനിക്' എന്ന ഡിജിറ്റൽ പെയിൻറിങ് കോവിഡ് കാലത്തെ ജനങ്ങളുടെ വിഹ്വലതകളാണ് ചിത്രീകരിക്കുന്നത്. 'ഒാൺ ദി ഡെമോളിഷൻ ഒാഫ് സവാബിർ' എന്നത് കുവൈത്ത് സിറ്റിയിലെ പുരാതന കെട്ടിടമായ സവാബിർ കോംപ്ലക്സ് പൊളിക്കുന്നതിനെതിരായ പ്രതിഷേധം ആയിരുന്നു.
എണ്ണ സമ്പത്ത് ആർജ്ജിക്കുന്നതിന് മുമ്പത്തെ അടയാളങ്ങൾക്ക് ചരിത്ര പ്രസക്തിയുണ്ടെന്നും അവ കേവലം കല്ലും മണ്ണുംകൊണ്ട് കെട്ടിപ്പടുത്ത കെട്ടിടങ്ങളായി കാണരുതെന്നും ദാന അൽ റാഷിദ് പറയുന്നു. ഏതായാലും സവാബിർ കോംപ്ലക്സ് പൊളിക്കപ്പെട്ടു.
'ദി ലാസ്റ്റ് സ്കേറ്റ്' എന്ന ചിത്രം കുവൈത്ത് െഎസ് സ്കേറ്റിങ് റിങ്ക് പൊളിക്കുന്നതിന് മുമ്പത്തെ അവസാന ദിവസത്തെ കാഴ്ചകളുടെ മിനിയേച്ചർ ആയിരുന്നു. 1970ൽ ഫ്രാൻസിെൻറ സഹകരണത്തോടെ നിർമിച്ചതാണ് കുവൈത്ത് െഎസ് സ്കേറ്റിങ് റിങ്ക്.
40 മുതൽ 50 മണിക്കൂർ സമയമെടുത്താണ് ഒാരോ ചിത്രങ്ങളും ഒരുക്കുന്നതെന്ന് ദാന പറയുന്നു. ദാന അൽ റാഷിദിെൻറ നിരവധി ചിത്രങ്ങൾ ഖലീജ് ആർട്ട് മ്യൂസിയം സ്ഥിരമായി ഏറ്റെടുത്തു. ആർക്കിടെക്ട് ആയി ജോലി ചെയ്യുന്ന ഇവർ ആത്മാവിഷ്കാരം എന്നതിനൊപ്പം സാമൂഹിക ദൗത്യം എന്ന നിലയിൽ കൂടിയാണ് ചിത്ര രചനയെ കാണുന്നത്.
ഡെലിവറി ജോലിക്കാരുടെ ദുരിതാവസ്ഥ വിവരിക്കുന്ന ചിത്രത്തിലൂടെ അവർ ലക്ഷ്യം വെക്കുന്നത് സമൂഹത്തിൽ തൊഴിലാളികളോടുള്ള അനുകമ്പയും ഏതു തൊഴിലിനോടുമുള്ള ബഹുമാനവും വളർത്തുകയെന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.