കുവൈത്ത് സിറ്റി: കായികലോകം ഒരുമിക്കുന്ന പാരിസ് ഒളിമ്പിക്സിൽ തങ്ങളുടെ സ്ഥാനവും അടയാളപ്പെടുത്താൻ കുവൈത്ത് തയാറെടുപ്പുകൾ തുടങ്ങി. ഒളിമ്പിക്സിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് 10 കായികതാരങ്ങൾ പങ്കെടുക്കുമെന്ന് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.
ആറിനങ്ങളിലാണ് കുവൈത്ത് ഒളിമ്പിക്സിൽ മികവ് തെളിയിക്കാനിറങ്ങുക. അമ്പെയ്ത്ത്, അത്ലറ്റിക്സ്, ഫെൻസിങ്, നീന്തൽ എന്നീ പ്രധാന വിഭാഗങ്ങളിലായാണ് കുവൈത്ത് പങ്കാളിയാകുക. മികച്ച പ്രകടനത്തോടെ പുതിയ വേഗവും ദൂരവും ഉയരവും താണ്ടി ലോക കായികഭൂപടത്തിൽ ഇത്തവണ കുവൈത്ത് പതാകയും ഉയരുമെന്ന പ്രതീക്ഷയിലാണ് ഒളിമ്പിക് കമ്മി റ്റി.
അമ്പെയ്ത്തിൽ ഖാലിദ് അൽ മുദാഫും മുഹമ്മദ് അൽ ദൈഹാ നിയും മത്സരത്തിനിറങ്ങും. അത്ലറ്റിക്സിൽ യാകൂബ് അൽ യോഹ, ഇബ്രാഹീം അൽ ദാഫിരി, അമൽ അൽ റൂമി എന്നിവർ ട്രാക്കിലിറങ്ങും. ഫെൻസിങ്ങിൽ യൂസഫ് അൽ ഷംലാൻ കുവൈത്ത് പ്രതീക്ഷയാണ്. നീന്തലിൽ മുഹമ്മദ് അൽ സുബൈദും ലാറ ദഷ്തിയും രാജ്യത്തെ പ്രതിനിധീകരിക്കും. കപ്പലോട്ടത്തിൽ ആമിന ഷായും മറ്റൊരു മത്സരത്തിൽ സുആദ് അൽ ഫഖാനും ഒളിമ്പിക്സിൽ ഉണ്ടാകും.
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കുവൈത്ത് സംഘത്തെ ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ശൈഖ് ഫഹദ് നാസർ സബാഹ് അൽ അഹമ്മദ് അസ്സബാഹ്, വൈസ് പ്രസിഡന്റ് ശൈഖ് മുബാറക് ഫൈസൽ നവാഫ് അൽ അഹമ്മദ് അസ്സബാഹ്, മിഷൻ ഡയറക്ടർ ക്യാപ്റ്റൻ അലി അൽ മാരി, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ അനുഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.