കുവൈത്ത് സിറ്റി: പാസ്പോർട്ട് കാലാവധി കഴിയുന്നതിെൻറ രണ്ടു മാസം മുമ്പ് പുതിയതിന് അപേക്ഷിക്കണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അഭ്യർഥിച്ചു. ചില വിഭാഗം പാസ്പോർട്ടുകൾക്ക് നിർബന്ധിത പൊലീസ് വെരിഫിക്കേഷൻ ആവശ്യമായതിനാലാണിത്. എംബസിയുടെ ഭാഗത്തുനിന്ന് പാസ്പോർട്ട് അപേക്ഷകളിലെ നടപടിക്രമങ്ങൾക്ക് കാലതാമസം ഉണ്ടാവുന്നില്ലെന്നും എന്നാൽ, അനിവാര്യമായ നടപടിക്രമങ്ങൾക്ക് സമയം ആവശ്യമാണെന്നും എംബസി വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.