പുകവലി നിർത്തണോ​​? ആരോഗ്യ മ​ന്ത്രാലയം സഹായിക്കും

കു​വൈ​ത്ത്​ സി​റ്റി: പു​ക​വ​ലി നി​ർ​ത്താ​ൻ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ വാ​ഗ്​​ദാ​ന​വു​മാ​യി കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. വി​വി​ധ ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലെ ഏ​ഴ്​ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ന്ത്രാ​ല​യം 'ക്വി​റ്റ്​ സ്മോ​ക്കി​ങ് അ​സി​സ്​​റ്റ​ൻ​സ്​ സ​ർ​വി​സ്' ആ​രം​ഭി​ച്ചു.

കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ബ്​​ദു​ല്ല അ​ൽ ഹാ​ദി, അ​ലി തു​നാ​യ​ൻ, അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ബ്​​ദു​ൽ മു​ഗ്​​നി ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ റ​ബീ​അ ആ​രോ​ഗ്യ കേ​ന്ദ്ര​വും ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ റു​മൈ​തി​യ ആ​രോ​ഗ്യ ​കേ​ന്ദ്ര​വും ജ​ഹ​റ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ അ​യ്യൂ​ൻ ആ​രോ​ഗ്യ കേ​ന്ദ്ര​വും അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ദ​ഹ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​ണ്​ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ല​ഹ​രി​മു​ക്​​തി ചി​കി​ത്സ​യി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ഡോ​ക്​​ട​ർ​മാ​ർ ​ഇൗ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ണ്ടാ​കും.

അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ അം​ഗീ​ക​രി​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും പു​ക​വ​ലി ശീ​ല​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ഒ​രു​ക്കും. ആ​ഴ്​​ച​യി​ൽ ഒ​രു​ദി​വ​സ​മാ​ണ്​ നി​ല​വി​ൽ 'ക്വി​റ്റ്​ സ്​​മോ​ക്കി​ങ്​ അ​സി​സ്​​റ്റ​ൻ​സ്​' സ​ർ​വി​സ്​ ഉ​ണ്ടാ​കു​ക. സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​ന്ന​തും കൂ​ടു​ത​ൽ ആ​രോ​ഗ്യ ​കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തും പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കും.

കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 50 പു​ക​വ​ലി വി​മു​ക്​​തി ചി​കി​ത്സ കേ​ന്ദ്രം തു​റ​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. അ​ഞ്ചു​ വ​ർ​ഷ​ങ്ങ​ളി​ൽ ഒാ​രോ വ​ർ​ഷ​വും പ​ത്ത്​ വീ​തം ക്ലി​നി​ക്കു​ക​ൾ തു​റ​ക്കാ​നാ​ണ്​ പ​ദ്ധ​തി. 419 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ മൊ​ത്തം പ​ദ്ധ​തി ചെ​ല​വാ​യി ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.

യു​വാ​ക്ക​ളി​ലും കൗ​മാ​ര​ക്കാ​രി​ലും പു​ക​വ​ലി ശീ​ലം വ​ർ​ധി​ക്കു​ന്ന​താ​യാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ല​യി​രു​ത്ത​ൽ. സെ​ല​ക്​​ടി​വ്​ ടാ​ക്​​സ്​ ഏ​ർ​പ്പെ​ടു​ത്തി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച്​ ഉ​പ​ഭോ​ഗം കു​റ​ക്കാ​നും നീ​ക്ക​മു​ണ്ട്.

എ​ന്നാ​ൽ, കു​വൈ​ത്ത്​ പോ​ലെ പൗ​ര​ന്മാ​ർ സ​മ്പ​ന്ന​രാ​യ രാ​ജ്യ​ത്ത്​ അ​തി​നേ​ക്കാ​ൾ ഫ​ല​പ്ര​ദ​മാ​കു​ക ബോ​ധ​വ​ത്​​ക​ര​ണ​വും ശാ​സ്​​ത്രീ​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തു​മാ​ണെ​ന്നാ​ണ്​ നി​രീ​ക്ഷ​ണം.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം കു​വൈ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ 20.5 ശ​ത​മാ​നം പു​ക​വ​ലി ശീ​ല​മു​ള്ള​വ​രാ​ണ്. 3.3 ശ​ത​മാ​നം സ്​​ത്രീ​ക​ളും പു​ക​വ​ലി​ക്കാ​രാ​ണ്.

പു​ക​വ​ലി​ക്കാ​രി​ൽ 15.4 ശ​ത​മാ​നം 13നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. ചെ​റു​പ്പ​ക്കാ​രി​ലെ പു​ക​വ​ലി ശീ​ലം തു​ട​ക്ക​ത്തി​ലേ ക​ണ്ടെ​ത്തി ചി​കി​ത്സ ന​ൽ​കി​യാ​ൽ മാ​റ്റി​യെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

ഏ​റ്റ​വും കൂ​ടു​ത​ൽ പു​ക​വ​ലി​ക്കാ​രു​ള്ള​ത്​ 30നും 40​നും ഇ​ട​യി​ൽ പ്രാ​യ​ക്കാ​രി​ലാ​ണ്. 'കോ​വി​ഡ്​ കാ​ല​ത്ത്​ പു​ക​വ​ലി​ശീ​ലം ഉ​പേ​ക്ഷി​ക്കാം' ത​ല​ക്കെ​ട്ടി​ൽ അ​ടു​ത്തി​ടെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​പു​ല​മാ​യ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Quit smoking? The Ministry of Health will help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.