കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് നിയമപരമല്ലാതെ വർധിപ്പിച്ച സ്വകാര്യ സ്കൂളിെൻറ നടപടിയിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ സമരം നടത്തി. ജഹ്റയിലെ സ്വകാര്യ അറബ് സ്കൂളിന് മുമ്പിൽ കഴിഞ്ഞദിവസം നടന്ന സമരത്തിൽ രക്ഷിതാക്കളും വിദ്യാർഥികളും പ്ലക്കാർഡുകളുമേന്തി അണിനിരന്നു.
നിലവിൽ പ്രൈമറിതലത്തിൽ 110 ദീനാർ, യു.പി തലത്തിൽ 120 ദീനാർ, സെക്കൻഡറി തലത്തിൽ 190 ദീനാർ എന്നിങ്ങനെയാണ് ഒരുമിച്ച് ഫീസ് അടക്കേണ്ടത്. ഇത് വീണ്ടും വർധിപ്പിക്കാനാണ് സ്കൂൾ അധികൃതർ തീരുമാനമെടുത്തത്. ഭൂരിഭാഗം ബിദൂനി വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ ആയതിനാൽ ഫീസ് വർധന ബിദൂനി രക്ഷിതാക്കളെയായിരിക്കും കൂടുതൽ ബാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.