സെപ്റ്റംബറെത്തി; ചൂട് കുറയുന്നില്ലല്ലോ...

കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന ആഗസ്റ്റ് മാസം കടന്നുപോയെങ്കിലും താപനിലയിൽ വലിയ മാറ്റം വന്നില്ല. മുൻ മാസത്തിന് തുല്യമായ ചൂട് ഇപ്പോഴും അനുഭവപ്പെടുന്നതായി ജനങ്ങൾ ചൂണ്ടികാട്ടുന്നു. കഴിഞ്ഞ രണ്ടാഴ്ചയും പല ദിവസങ്ങളിലും 48 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രാജ്യത്ത് അനുഭവപ്പെട്ടു. 30 ഡിഗ്രി സെൽഷ്യസാണ് ഈ ദിവസങ്ങളിൽ ശരാശരി കുറഞ്ഞ താപനില. സാധാരണ നിലയിൽ ആഗസ്റ്റ് മാസം രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടാറുണ്ടെങ്കിലും സെപ്റ്റംബർ ആദ്യവാരത്തോടെ ചൂട് കുറയും പിന്നീട് പതുക്കെ തണുപ്പ്മാസങ്ങളിലേക്ക് പ്രവേശിക്കുകയുമാണ് പതിവ്. താപ നില കുറയുമെന്ന പ്രതീക്ഷയിൽ പകൽ സമയ ജോലികൾക്ക് സർക്കാർ ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ കഴിഞ്ഞ മാസത്തോടെ അവസാനിക്കുകയുമുണ്ടായി. എന്നാൽ, ഇത്തവണ സെപ്റ്റംബർ പകുതി ആയിട്ടും താപനിലയിൽ മാറ്റം വന്നിട്ടില്ല.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കനത്ത ചൂടാണ് കഴിഞ്ഞ മാസം രാജ്യത്ത് രേഖപ്പെടുത്തിയിരുന്നത്. താപനില 53 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ അൽ ജഹ്റ ലോകത്തിലെ 'ചൂടേറിയ' സഥലമായി അടയാളപ്പെടുത്തുകയുമുണ്ടായി.

അതേസമയം, വ്യാഴാഴ്ച മുതൽ രാജ്യത്ത് താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷികൻ അബ്ദുൽ അസീസ് അൽ ഖരാവി വ്യക്തമാക്കി. അറേബ്യൻ പെനിൻസുലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് വരുന്ന വായുവിന്റെ വർധന താപനില കുറക്കുമെന്നാണ് നിരീക്ഷണം. ഇത് താപനിലയിൽ മൂന്നുമുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കുറക്കാൻ ഇടയാക്കുമെന്ന് കണക്കുകൂട്ടുന്നു. ഒക്ടോബറോടെ താപനിലയിൽ ഗണ്യമായ മാറ്റം വരുകയും തണുപ്പ് സീസണ് തുടക്കമാകുവുകയും ചെയ്യും. 

Tags:    
News Summary - September has arrived; The heat is not decreasing...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.