കുവൈത്ത് സിറ്റി: വീട്ടുനിരീക്ഷണത്തിനിടെ പുറത്ത് ഷോപ്പിങ്ങിന് പോയ സ്വദേശി സ്ത്രീ അറസ്റ്റിൽ. ഇവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൈൻറന്‍ ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വദേശികൾക്ക് രോഗലക്ഷണമില്ലെങ്കിലും രണ്ടാഴ്ച വീട്ടിലിരിക്കാനാണ് നിർദേശം നൽകിയത്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ അധികൃതർ പരിശോധന നടത്തുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൈൻറൻ കാലം കഴിഞ്ഞാൽ ഇവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീട്ടുനിരീക്ഷണം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വിദേശത്തുനിന്ന് കൊണ്ടുവരുന്നവരെ ഇലക്ട്രോണിക് വള അണിയിക്കുന്നുണ്ട്. ബ്രേസ്ലെറ്റ് അണിഞ്ഞവരുടെ സഞ്ചാരഗതി മന്ത്രാലയത്തിന് ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.