മീഡിയവൺ കുവൈത്ത് സംഘടിപ്പിക്കുന്ന ‘അവൻ ഗാർഡ്’ ഷോർട്ട് ഫിലിം മത്സരത്തി​െൻറ പോസ്​റ്റർ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ പ്രകാശനം ചെയ്യുന്നു

മീഡിയവൺ കുവൈത്ത് ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു

കുവൈത്ത്​ സിറ്റി: ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തി​െൻറ അറുപതാം വാർഷികാഘോഷ ഭാഗമായി മീഡിയവൺ കുവൈത്ത് 'അവൻ ഗാർഡ്' എന്ന പേരിൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ പോസ്​റ്റർ ഇന്ത്യൻ എംബസ്സിയിൽ നടന്ന ചടങ്ങിൽ അംബാസഡർ സിബി ജോർജ്ജ് പ്രകാശനം നിർവഹിച്ചു. ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തി​െൻറ അറുപതാം വാർഷികാഘോഷ ഭാഗമായി നടത്തുന്ന പരിപാടിക്ക് എല്ലാവിധ ആശംസയും നേരുന്നതായി അംബാസഡർ അറിയിച്ചു.

മീഡിയവൺ കുവൈത്ത് കോഒാഡിനേഷൻ കമ്മിറ്റി അംഗങ്ങളായ പി.ടി. ശരീഫ്, ഫിറോസ് ഹമീദ്, കെ.വി. ഫൈസൽ, മംഗോ ഹൈപ്പർ ഡയറക്ടർമാരായ അനസ് അബൂബക്കർ, മൻസൂർ മൂസ, മീഡിയവൺ റിപ്പോർട്ടർ, മുനീർ അഹമദ്, മീഡിയവൺ സെയിൽസ് അസോസിയേറ്റ് നിജാസ് കാസിം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഡിസംബർ ആദ്യവാരത്തിൽ നടക്കുന്ന മത്സരത്തിൽ 'പ്രവാസം' എന്ന പ്രമേയത്തിൽ മലയാളത്തിൽ നിർമിച്ച അഞ്ചു മിനിറ്റിൽ കവിയാത്ത ചിത്രങ്ങളാണ് പരിഗണിക്കുക.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 31നു മുമ്പ്​ രജിസ്​റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. പ്രമുഖ ചലച്ചിത്ര സംവിധായകരും സാങ്കേതികപ്രവർത്തകരും ഉൾപ്പെട്ട ജൂറിയാണ്​ ചിത്രങ്ങൾ വിലയിരുത്തുക. ഇതോടൊപ്പം മീഡിയവൺ ഫേസ്ബുക്ക് പേജിലെ ലൈക്കും ഷെയറും അടിസ്ഥാനമാക്കി പ്രേക്ഷക പ്രീതിയുള്ള ചിത്രത്തിനു പ്രത്യേക പുരസ്കാരവും ഗൾഫിൽ ചിത്രീകരിച്ച ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവക്ക് പ്രവാസി ചിത്ര പുരസ്‌കാരവും നൽകും. സാമൂഹിക മാധ്യമങ്ങളിൽ നേരത്തെ അപ്‌ലോഡ് ചെയ്ത സിനിമകൾ മത്സരത്തിനായി പരിഗണിക്കില്ല. നവംബർ 30 ആണ് ചിത്രങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക്​ 67776124, 65859094 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - short film competition organized by MediaOne Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.