കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ അൽ മുഹൈസിനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മാധ്യമങ്ങളിലും വിവര മേഖലയിലും സാംസ്കാരിക മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി. കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മാസെൻ അൽ അൻസാരിയും കൂടിക്കാഴ്ചയിൽ പങ്കാളിയായി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ മന്ത്രിമാർ, ഗവർണർമാർ, മന്ത്രാലയം മേധാവികൾ എന്നിവരുമായി ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ചകളും ചർച്ചകളും നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.