ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിനെ സന്ദർശിച്ചപ്പോൾ

അംബാസഡർ കുവൈത്ത്​ ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തി

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹുമായി ചർച്ച നടത്തി. കോവിഡ്​ പ്രതിരോധ നടപടികളും ആരോഗ്യ മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം ശക്തമാക്കുകയുമാണ്​ ചർച്ചയുടെ ലക്ഷ്യം. ഇന്ത്യ നിർമിച്ചുകൊണ്ടിരിക്കുന്ന കോവിഡ്​ വാക്​സിൻ കുവൈത്തിന്​ കൈമാറാൻ ഇന്ത്യ സന്നദ്ധമാവുമെന്ന സൂചനയുണ്ട്​.

കോവിഡ്​ പ്രതിസന്ധിയുടെ തുടക്കകാലത്ത്​ ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ സംഘം കുവൈത്തിൽ സേവനത്തിനെത്തിയിരുന്നു. കുവൈത്ത്​ ആരോഗ്യ മേഖലയിലെ ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്​. അവർ നൽകുന്ന മികച്ച സേവനത്തെ കുവൈത്ത്​ ആദരവോടെയാണ്​ കാണുന്നത്​. അവധിക്ക്​ നാട്ടിൽ പോയി കുടുങ്ങിക്കിടക്കുന്ന ആരോഗ്യ ജീവനക്കാരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരാൻ കുവൈത്ത്​ ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നുണ്ട്​. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചർച്ചയായിട്ടുണ്ടെന്നാണ്​ സൂചനകൾ.​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.