വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ മു​തൈ​രി 

വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം പ​ഞ്ച​വ​ർ​ഷ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം പ​ഞ്ച​വ​ർ​ഷ മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കു​ന്നു. വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ മു​തൈ​രി അ​റി​യി​ച്ച​താ​ണി​ത്.ഒൗ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ ശ​ക്​​തി​പ്പെ​ടു​ത്തു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ കു​വൈ​ത്തി യു​വാ​ക്ക​ൾ​ക്ക്​ ക​രു​ത്തു​പ​ക​രു​ക​യും വേ​ണ​മെ​ന്ന രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​ത്തി​െൻറ തീ​രു​മാ​ന​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്​ പ​ഞ്ച​വ​ർ​ഷ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.

കു​വൈ​ത്ത്​ ടി.​വി, റേ​ഡി​യോ, ഇ​വ​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ രൂ​പ​ങ്ങ​ൾ എ​ന്നി​വ ശ​ക്​​തി​പ്പെ​ടു​ത്തും. ക​ഴി​വു​ള്ള കു​വൈ​ത്തി യു​വാ​ക്ക​ളെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന രം​ഗ​​ത്ത്​ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രും.

മാ​ധ്യ​മ​ച​രി​ത്രം, സാം​സ്​​കാ​രി​ക പൈ​തൃ​കം എ​ന്നി​വ​യി​ൽ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ കു​വൈ​ത്തി​െൻറ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യും പ്ര​തി​ച്ഛാ​യ വ​ള​ർ​ത്തു​ക​യും ചെ​യ്യും.പ്രോ​ഗ്രാ​മു​ക​ൾ നി​ർ​മി​ക്കാ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ക​യും വ​ക്​​താ​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. പ​രി​ശീ​ല​ന കോ​ഴ്​​സു​ക​ൾ ന​ട​ത്തും. അ​ഞ്ചു വ​ർ​ഷ​ത്തെ പ​ദ്ധ​തി ഒാ​രോ വ​ർ​ഷ​വും അ​വ​ലോ​ക​നം ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ മു​തൈ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.