കുവൈത്ത് സിറ്റി: ആറ് തൊഴിൽമേഖലയിലേക്ക് അനുവദിച്ച ഇഖാമ മാറ്റം മാൻപവർ അതോറിറ്റി റദ്ദാക്കി. കൃഷി, മത്സ്യബന്ധനം, ചെറുകിട സംരംഭം, കന്നുകാലി വളർത്തൽ, സഹകരണസംഘം, ഹണ്ടിങ് തുടങ്ങിയ തൊഴിൽമേഖലകളിലുള്ളവർക്ക് സ്പോൺസറുടെ അനുമതിയോടെ വിസമാറ്റം അനുവദിച്ചിരുന്നതാണ് റദ്ദാക്കിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഇത്തരത്തിൽ ഇളവ് നൽകിയിരുന്നത്.
വ്യാഴാഴ്ച മുതലാണ് ഉത്തരവിന് പ്രാബല്യം.തൊഴിൽവിപണിയുടെ ആവശ്യം പരിഗണിച്ച് എടുത്തിരുന്ന താൽക്കാലിക തീരുമാനമായിരുന്നു ഇതെന്ന് മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൂസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.