അർഹിയയിൽനിന്ന്​ സൽമിയിൽ എത്തിച്ച ടയർ കൂമ്പാരം

സൽമിയിൽ ടയർ സംസ്​കരണം​ ആരംഭിച്ചു

കുവൈത്ത്​ സിറ്റി: സൽമിയിലെ ഫാക്​ടറിയിൽ ടയർ സംസ്​കരണം ആരംഭിച്ചു. അർഹിയയിലെ ടയർ കൂമ്പാരം സൽമിയിലേക്ക്​ മാറ്റുന്നത്​ കഴിഞ്ഞ ആഴ്​ചയാണ്​ പൂർത്തിയായത്​. ടയറുകള്‍ സംസ്‌കരിച്ച്‌ പുനരുപയോഗ യോഗ്യമാക്കാനായി സൽമിയിൽ പ്രത്യേക ഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്​. സഅദ് അൽ അബ്​ദുല്ല സിറ്റി പ്രോജക്​ട്​ ഭാഗമായാണ് അർഹിയയിലെ ഉപേക്ഷിക്കപ്പെട്ട ടയറുകൾ നീക്കം ചെയ്തത്​. എണ്ണ മന്ത്രാലയത്തി​െൻറ നേതൃത്വത്തിൽ ആറു മാസമെടുത്താണ് നാലേകാല്‍ കോടി പഴയ ടയറുകള്‍ നീക്കംചെയ്‌തത്‌. ഏക്കറുകണക്കിന് പ്രദേശത്ത്​ വ്യാപിച്ചുകിടന്നിരുന്ന നാല്​ കോടിയിലേറെ വരുന്ന ഉപേക്ഷിക്കപ്പെട്ട ടയറുകൾ പരിസ്ഥിതിക്ക് ഏറെ ഭീഷണി ഉയർത്തിയിരുന്നു. ടയർ കൂമ്പാരങ്ങളിൽ നിരവധി തവണ വലിയ തീപിടിത്തങ്ങളും ഉണ്ടായി. സൽമിയിലെത്തിച്ച ടയർ കൂമ്പാരത്തിനും ഒന്നിലധികം തവണ തീപിടിച്ചു. അന്താരാഷ്​ട്രതലത്തിൽ ചർച്ചയായ പരിസ്ഥിതിപ്രശ്​നമാണ്​ കുവൈത്ത്​ പരിഹരിക്കാൻപോകുന്നത്​. 44,000 ട്രിപ്പുകളിലായാണ് ടയറുകൾ സൽമിയിലെ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. നേരത്തെ ടയറുകൾ കൂട്ടിയിട്ടഭാഗത്ത്​ സഅ്‌ദ്‌ അൽ അബ്​ദുല്ല റെസിഡൻഷ്യൽ സിറ്റി പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ ആരം ഭിക്കും.

Tags:    
News Summary - Tire processing started at Salmi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.