കുവൈത്ത് സിറ്റി: നഴ്സിങ് റിക്രൂട്ട്മെൻറ് ഉൾപ്പെടെ തൊഴിൽ മേഖലയിലെ തെറ്റായ പ്രവണത തടയാൻ കുവൈത്തിലെ മലയാളി സമൂഹത്തിെൻറ പിന്തുണ വേണമെന്ന് കേരള തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഹ്രസ്വ സന്ദർശനത്തിന് കുവൈത്തിലെത്തിയ അദ്ദേഹം മലയാളി ബിസിനസ് പ്രമുഖരുമായി സംസാരിക്കുകയായിരുന്നു. ഒാരോ വർഷവും പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന മുഴുവൻ നഴ്സുമാർക്കും തൊഴിൽ ലഭിക്കുന്ന സാഹചര്യം നിലവിലില്ല. പുതിയ മേഖലകൾ കണ്ടെത്തിയും നിലവാരം ഉയർത്തിയും പരമാവധി ആളുകൾക്ക് ജോലി ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിെൻറ ഭാഗമായാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി നിശ്ചയിച്ച ചർച്ച. വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുകയും അറിവിനെ നവീകരിക്കുകയും ചെയ്യാതെ പുതിയ ലോകത്ത് മുന്നേറാനാവില്ല.
ലോകത്തിലെ ഏത് കോണിലുമുള്ള അറിവ് മലയാളി വിദ്യാർഥികൾക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. 12ാം ക്ലാസ് വരെയുള്ള മുഴുവൻ ക്ലാസുകളും സ്മാർട്ട് ആക്കാനുള്ള തീരുമാനം ഇതിെൻറ ഭാഗമാണ്. സർക്കാറിനെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ രേഖാമൂലം അറിയിക്കുകയാണെങ്കിൽ സാധ്യമാവുന്ന ഇടപെടലുകൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫർവാനിയ ക്രൗൺ പ്ലാസ ഹോട്ടലിൽ ഞായറാഴ്ച രാത്രി ഏഴരക്ക് നടന്ന പരിപാടിയിൽ ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൽട്ടൻറ്സ് (ഒഡെപെക്) ചെയർമാൻ എൻ. ശശിധരൻ നായർ, അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് എം.ഡി ശ്രീറാം വെങ്കട്ടരാമൻ, ജനറൽ മാനേജർ സജു സുലോചന സോമദേവ്, മുൻ മന്ത്രിയും എം.എൽ.എയുമായ തോമസ് ചാണ്ടി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.