കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് വിതരണത്തിന് രണ്ട് പുതിയ കേന്ദ്രങ്ങൾ കൂടി സ്ഥാപിച്ചു. സൂഖ് ശർഖിലും ജഹ്റയിലെ അൽ ഖൈമ മാളിലുമാണ് ഡ്രൈവിങ് ലൈസൻസ് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്. അവന്യൂസ് മാൾ, മറീന മാൾ, അൽ കൂത്ത് മാൾ എന്നിവിടങ്ങളിൽ നേരത്തേ ലൈസൻസ് വിതരണമുണ്ട്. സ്വദേശികൾക്കും വിദേശികൾക്കും ഇവിടെനിന്ന് ലൈസൻസ് കരസ്ഥമാക്കാം. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ സ്വദേശികൾക്കും വിദേശികൾക്കും കിയോസ്കിൽനിന്ന് ഡ്രൈവിങ് ലൈസൻസ് കൈപ്പറ്റാം.
ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി അപേക്ഷിച്ചാൽ പ്രത്യേക സ്ഥലങ്ങളിൽ സ്ഥാപിച്ച സെൽഫ് സർവിസ് കിയോസ്കുകൾ വഴി ഉപയോക്താക്കൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്ന ഒാേട്ടാമേറ്റഡ് സംവിധാനമാണ് കഴിഞ്ഞ നവംബറിൽ നിലവിൽ വന്നത്. www.moi.gov.kw എന്ന ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഒാൺലൈനായി അപേക്ഷിച്ചാൽ മൊബൈൽ നമ്പറിലേക്ക് സന്ദേശം വരും. ലൈസൻസ് ഉടമയുടെ ഫോേട്ടാ മാറ്റാനും കഴിയും. അതിനിടെ അൽ നസ്ർ സ്പോർട്സ് ക്ലബിനോട് അനുബന്ധിച്ചുള്ള ലൈസൻസ് വിതരണം ഞായറാഴ്ച മുതൽ നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.