കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽനിന്ന് യൂസേഴ്സ് ഫീ ഇൗടാക്കാനുള്ള തീരുമാനം 2021 ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. കുവൈത്തിലേക്ക് വരുന്നവരിൽനിന്ന് രണ്ടു ദീനാറും ഇവിടെനിന്ന് തിരിച്ചുപോകുന്നവരിൽനിന്ന് മൂന്നു ദീനാറുമാണ് ഇൗടാക്കുക. ഇത് വിമാനടിക്കറ്റിനൊപ്പം ഇൗടാക്കാൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകും.
വിമാനത്താവള സർവിസുകൾക്കും ഒാപറേഷൻ മാനേജ്മെൻറിനുമുള്ള ചെലവ് എന്ന നിലക്കാണ് അധിക ഫീസ് ഇൗടാക്കുന്നത്. ഇതുവഴി പ്രതിവർഷം 40 ദശലക്ഷം ദീനാറിെൻറ വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അധിക ഫീസ് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണ്. 2019ൽ 7.831 ദശലക്ഷം യാത്രക്കാർ കുവൈത്തിൽനിന്ന് പുറത്തുപോയി. കോവിഡ് പ്രതിസന്ധി കാരണം സർവിസുകൾ ആകെ താളംതെറ്റിയതിനാൽ 2020ലെ കണക്കുകൾ അവലോകനത്തിന് ആധാരമാക്കാൻ കഴിയില്ല.
മാസങ്ങളോളം വിമാനത്താവളം അടച്ചിടേണ്ടിവന്നു. തുറന്ന ഘട്ടത്തിൽ പരിമിതമായി മാത്രമേ സർവിസുകൾ നടന്നുള്ളൂ.
പ്രതിസന്ധി ഒഴിഞ്ഞ് സർവിസുകൾ സാധാരണ നിലയിലാകുേമ്പാൾ ഗണ്യമായ തുക യൂസേഴ്സ് ഫീ ഇനത്തിൽ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നേരേത്ത എട്ടു ദീനാർ യൂസേഴ്സ് ഫീസ് ഇൗടാക്കണമെന്നതായിരുന്നു നിർദേശമെങ്കിലും കുവൈത്തിലേക്ക് വരുന്നവരിൽനിന്ന് രണ്ടു ദീനാറും ഇവിടെനിന്ന് തിരിച്ചുപോകുന്നവരിൽനിന്ന് മൂന്നു ദീനാറും ഇൗടാക്കിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.