കുവൈത്ത് സിറ്റി: ഫോക്കസ് കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു. കുവൈത്തിൽനിന്ന് നാട്ടിൽ പോകുന്നവരുടെ പി.സി.ആർ നിബന്ധന ഒഴിവാക്കുക, പാസ്പോർട്ട് പുതുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, ഇന്ത്യൻ ആർട്സ് സർക്കിൾപോലെ ഇന്ത്യൻ സമൂഹത്തിന് സ്ഥിരം വേദി സാധ്യമാക്കുക, കാനഡ, അമേരിക്ക, യൂറോപ് എന്നിവിടങ്ങളിലേക്ക് പോകാനുള്ള എൻ ക്ലെക്സ്, ആർ.എൻ. ഒ.ഇ.ടി പരീക്ഷ കേന്ദ്രങ്ങൾ കുവൈത്തിലും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. പ്രസിഡൻറ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി.ഒ. കോശി, വൈസ് പ്രസിഡൻറ് റെജി കുമാർ, ജോയൻറ് ട്രഷറർ ജേക്കബ് ജോൺ, ഉപദേശക സമിതിയംഗം തമ്പി ലൂക്കോസ് എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.