കുവൈത്ത് സിറ്റി: തൊഴിലാളികളെ അധിക്ഷേപിക്കുന്ന സ്പോൺസർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന ്തര മന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മിനിസ്റ്റീരിയൽ കൗൺസിൽ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്ന തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലാളികളെ അപമാനിക്കുകയും അനീതി ചെയ്യുകയും ചെയ്യു ന്ന നിരവധി സംഭവങ്ങൾ ഉണ്ടാവാറുണ്ട്. ഇതിൽ സ്വദേശി, വിദേശി പരിഗണനയില്ലാതെ നീതി നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പ്രവാസികൾക്ക് ആശ്വാസമാണ്. വിസക്കച്ചവടക്കാരുടെ കെണിയിൽപെട്ട് പ്രയാസത്തിലായ തൊഴിലാളികളോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
സർക്കാർ യാത്രാചെലവ് വഹിച്ചാണ് താമസ നിയമലംഘനത്തിെൻറ പിഴ ഒഴിവാക്കി കൊടുത്ത് ഇത്തരം തൊഴിലാളികളെ പൊതുമാപ്പ് നൽകി നാട്ടിലയക്കുന്നത്. ഇവർക്ക് പുതിയ വിസയിൽ കുവൈത്തിലേക്ക് തിരിച്ചുവരാൻ അനുമതിയും നൽകുന്നു. അതേസമയം, ഇവരെ കുരുക്കിയ സ്പോൺസർമാർക്കെതിരെയാണ് നടപടി വരാൻ പോവുന്നത്. പൊതുമാപ്പിൽ തിരിച്ചുപോവുന്നവരുടെ സ്പോൺസർമാരുടെ പട്ടിക തയാറാക്കാൻ ആഭ്യന്തര മന്ത്രി നിർദേശിച്ചിട്ടുണ്ട്.
വിസക്കച്ചവടക്കാരെ കണ്ടുപിടിക്കാനാണ് ഇത്. വിസക്കച്ചവടം ഇനി അനുവദിക്കില്ലെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. വിസക്കച്ചവടക്കാരുടെ കെണിയിലകപ്പെട്ട് നിരവധി പേർ ദുരിതത്തിൽ കഴിയുന്നുണ്ട്.
വായ്പയെടുത്തും മറ്റും മൂന്നും നാലും ലക്ഷം രൂപ ഏജൻസി കമീഷൻ നൽകി വിസയെടുത്ത് വന്നവരാണ് ദുരിതത്തിലാവുന്നത്. പണം വാങ്ങി വിസ നൽകിയ സ്പോൺസർമാർ പിന്നീട് തിരിഞ്ഞുനോക്കില്ല. അനധികൃത താമസത്തിെൻറ പേരിൽ കുറ്റവാളികളായി കഴിയാനാണ് പിന്നീട് ഇവരുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.