കുവൈത്ത് സിറ്റി: ശൈത്യകാല പ്രതിരോധ കുത്തിവെപ്പ് ഡിസംബർ 31ന് അവസാനിക്കും. ആറുമാസത്തിന് മുകളിൽ പ്രായമുള്ളവർക്ക് കൂടി ഇപ്പോൾ ശൈത്യകാല വാക്സിൻ നൽകുന്നുണ്ട്. ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിനുകൾ ആണ് സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നത്. രണ്ടര ലക്ഷത്തോളം ഡോസ് വാക്സിൻ എത്തിച്ചിരുന്നു. 58 ആരോഗ്യകേന്ദ്രങ്ങളിലൂടെയാണ് വാക്സിൻ നൽകുന്നത്. മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടത്തി 31വരെ വാക്സിൻ എടുക്കാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം ഓർമപ്പെടുത്തി.
ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധയായ രോഗങ്ങളെ പ്രതിരോധിക്കാനായാണ് ആരോഗ്യമന്ത്രാലയം പ്രത്യേക പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ശരീരത്തിെൻറ പ്രതിരോധശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസസംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യൂമോണിയ, ചിക്കൻ പോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കുമെന്നും അവസരം ഉപയോഗപ്പെടുത്തണമെന്നും അധികൃതർ വ്യക്തമാക്കി. ആറാം വർഷമാണ് കാമ്പയിൻ നടത്തുന്നത്. തണുപ്പുകാല വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം പനി കേസുകളിൽ കുറവുണ്ടെന്നും 2015ൽ കാമ്പയിൻ തുടങ്ങുന്ന കാലത്ത് 1.3 ശതമാനം ഉണ്ടായിരുന്ന മരണനിരക്ക് 0.4 ശതമാനം ആയി കുറഞ്ഞതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.