മസ്കത്ത്: വിവിധ ഭരണ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കായി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഒമാന്‍ സിവില്‍ ഓര്‍ഡര്‍ (സെക്കന്‍ഡ് ക്ളാസ്) ബഹുമതികള്‍ വിതരണം ചെയ്തു. 45ാം ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി ബൈത്തുല്‍ ബര്‍ക്കയില്‍ നടന്ന പരിപാടിയിലാണ് ബഹുമതികള്‍ വിതരണം ചെയ്തത്. മന്ത്രിമാര്‍, വിവിധ ഭരണ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ എന്നിവര്‍ക്കാണ് ബഹുമതികള്‍ സമ്മാനിച്ചത്. നിയമമന്ത്രി ശൈഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ലാഹ് ബിന്‍ അലി അല്‍ ഹിനായ്, റോയല്‍ കോര്‍ട്ട് അഫയേഴ്സ് സെക്രട്ടറി ജനറല്‍ നാസര്‍ ബിന്‍ ഹമൂദ് ബിന്‍ അഹമ്മദ് അല്‍ കിന്ദി, മസ്കത്ത് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മൊഹ്സിന്‍ ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ ശൈഖ്, വിദ്യാഭ്യാസമന്ത്രി ഡോ. മദീഹ ബിന്‍ത് അഹമ്മദ് ബിന്‍ നാസര്‍ അല്‍ ശൈബാനിയ, കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് സെക്രട്ടറി ജനറല്‍ ശൈഖ് അല്‍ ഫദല്‍ബിന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഹാര്‍ത്തി തുടങ്ങിയവര്‍ക്കാണ് ബഹുമതികള്‍ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.