മസ്കത്ത്: ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ ആസ്ഥാനമായ വിദേശത്തെ ആദ്യ സ്വതന്ത്ര മലയാളം ചാനലായ ആനന്ദ് ടി.വിയുടെ ‘പ്രവാസി രത്ന’ പുരസ്കാരം പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും ഗള്‍ഫ് നാടുകളിലെ മുന്‍നിര ആതുരാലയ ശൃംഖലയായ ശിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്‍െറ ചെയര്‍മാനുമായ ഡോ. കെ.ടി. റബീഉല്ല ഏറ്റുവാങ്ങി. മാഞ്ചസ്റ്ററില്‍ മേയ് 28ന് നടന്ന യൂറോപ്പിലെ ആദ്യ മലയാളം മൂവി അവാര്‍ഡ് ഷോയില്‍ നടന്‍ മമ്മൂട്ടി റബീഉല്ലക്ക് അവാര്‍ഡ് കൈമാറി. മൂന്നു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ആതുരസേവന രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന റബീഉല്ല നാട്ടിലും ഗള്‍ഫിലുമായി ചെയ്തുവരുന്ന വിപുലമായ ജീവകാരുണ്യ, സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ആനന്ദ് ടി.വിയും യൂറോപ്യന്‍ മലയാളി കൂട്ടായ്മയും ചേര്‍ന്ന് പുരസ്കാരം സമ്മാനിച്ചത്.
യൂറോപ്പിലും പ്രത്യേകിച്ച് ഇംഗ്ളണ്ടിലുമുള്ള വലിയൊരു വിഭാഗം പ്രവാസികളുടെ ഹൃദയത്തുടിപ്പായ ആനന്ദ് ടി.വിയുടെ ഈ അംഗീകാരം അങ്ങേയറ്റത്തെ ആഹ്ളാദത്തോടെയാണ് ഹൃദയത്തിലേറ്റുവാങ്ങുന്നതെന്ന് ഡോ. കെ.ടി. റബീഉല്ല പറഞ്ഞു. യൂറോപ്യന്‍ മലയാളികള്‍ക്കായി 2014 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച മലയാളം ചാനലാണ് ആനന്ദ് ടി.വി.
ബ്രിട്ടീഷ് മലയാളിയായ ശ്രീകുമാറിന്‍െറ ആനന്ദ് മീഡിയയാണ് യൂറോപ്പിലെ ആദ്യ മലയാളം പ്രാദേശിക ചാനലെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശിയാണ് പുരസ്കാര ജേതാവായ ഡോ. കെ.ടി. റബീഉല്ല. സ്വദേശമായ ഈസ്റ്റ് കോഡൂര്‍ ഗ്രാമത്തെതന്നെ ദത്തെടുത്താണ് അദ്ദേഹം ജീവകാരുണ്യരംഗത്തേക്കത്തെുന്നത്. ഒട്ടേറെ ചെറുതും വലുതുമായ സേവനപ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ, ചികിത്സ, സാമൂഹികരംഗങ്ങളില്‍ നടത്തിവരുന്നു.
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 50000 രൂപ വീതവും പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് വീടുവെക്കാന്‍ അഞ്ചു സെന്‍റ് സ്ഥലവും ആവശ്യമായ സാമ്പത്തിക സഹായവും അദ്ദേഹം നല്‍കി.
2013ലെ പ്രവാസി ഭാരതീയ പുരസ്കാര്‍ ജേതാവാണ്. ഇതിനുപുറമെ ഇന്ത്യയിലും ഗള്‍ഫിലുമായി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.