മസ്കത്ത്: ഒമാനിൽ കോളറ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെയുള്ള വിവരങ്ങൾ വെച്ച് രാജ്യം കോളറമുക്തമാണ്. പ്രചരിക്കുന്നത് ഉൗഹാപോഹങ്ങൾ മാത്രമാണെന്നും ആരോഗ്യവകുപ്പ് ട്വിറ്ററിൽ അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന പക്ഷം അതിനെ മറികടക്കാൻ എല്ലാ നടപടികളുമെടുത്തിട്ടുണ്ട്. ചികിത്സക്കായി വിവിധ ഹെൽത്ത് സെൻററുകളിൽ സുസജ്ജമായ സംവിധാനമാണ് ഒരുക്കിയത്. മലിന ജലത്തിലൂടെയും വെള്ളത്തിലൂടെയുമല്ലാതെ കോളറ മറ്റൊരാളിലേക്ക് പകരില്ല. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന പക്ഷം ആശുപത്രികളിലെ മുഴുവൻ വിഭാഗങ്ങളും ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടാകുന്നില്ല. ഏതാനും ചില ക്വാറൈൻറൻ റൂമുകൾ മാത്രം സജ്ജമാക്കിയാൽ മതിയാകും.
രോഗബാധയെ അകറ്റിനിർത്താൻ ജനങ്ങൾ വ്യക്തിശുചിത്വത്തിൽ ശ്രദ്ധപുലർത്തണം. ഭക്ഷണത്തിന് മുമ്പും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈയും മുഖവും വൃത്തിയാക്കണം. ഉൗഹാപോഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്ന് വരുന്ന വാർത്തകൾ മാത്രമേ വിശ്വസിക്കാൻ പാടുള്ളൂവെന്നും അധികൃതർ അറിയിച്ചു. അയൽരാജ്യമായ യമനിൽ പടർന്നുപിടിച്ച കോളറബാധ മൂലം നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതേ തുടർന്നാണ് ദോഫാർ അടക്കം മേഖലകളിൽ കോളറ ബാധ റിപ്പോർട്ട് ചെയ്തതായി സാമൂഹിക മാധ്യമങ്ങളിൽ ഉൗഹാപോഹങ്ങൾ പടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.