മസ്കത്ത്: ബുധനാഴ്ച രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ച 536 പേരിൽ 210 പേരും മസ്കത്ത് ഗവർണറേറ്റിൽ. ബോഷറിലാണ് കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചത്, 72 പേർ. സീബ്-59, മസ്കത്ത്-33, മത്ര-29, അമിറാത്ത്-ഒമ്പത്, ഖുറിയാത്ത്-എട്ട് എന്നിങ്ങനെയാണ് തലസ്ഥാന ഗവർണറേറ്റിലെ മറ്റ് വിലായത്തുകളിലെ രോഗബാധയുടെ കണക്കുകൾ. അടുത്ത സ്ഥാനത്തുള്ള വടക്കൻ ബാത്തിനയിലെ 87ൽ 64 രോഗികളും സുഹാറിലാണ്.
ഷിനാസ്, ലിവ, സുവൈഖ്, സഹം എന്നിവിടങ്ങളിൽ അഞ്ചുപേർക്ക് വീതവും ഖാബൂറയിൽ മൂന്നു പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ദോഫാറിൽ 70 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 68 പേരും സലാലയിലാണ്. ദാഖിലിയയിൽ 49 പുതിയ രോഗികളാണുള്ളത്. നിസ്വയിൽ 19 പേർക്കും ഇസ്കിയിൽ ഒമ്പതു പേർക്കും ബഹ്ലയിൽ ഏഴു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ബാത്തിനയിലെ 40 പുതിയ രോഗികളിൽ 25 പേർ ബർക്കയിലും 11 പേർ റുസ്താഖിലുമാണ്. തെക്കൻ ശർഖിയയിൽ 33 പുതിയ രോഗികളാണുള്ളത്. ഇതിൽ 20 പേർ സൂറിലും ആറുപേർ ജാലാൻ ബനീ ബുഹസനിലുമാണ്.
ദാഹിറയിലെ 21 പുതിയ രോഗികളിൽ 16 പേരും ഇബ്രിയിലാണ്. വടക്കൻ ശർഖിയയിൽ 16 പേർക്കും ബുറൈമിയിൽ 12 പേർക്കും അൽ വുസ്തയിൽ മൂന്നു പേർക്കും പുതുതായി ൈവറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 805 ആയി. 576 സ്വദേശികളും 229 വിദേശികളുമാണ് ഇതുവരെ മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.