ശ്യാംലാൽ പങ്കജാക്ഷൻ

ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്‌കത്ത്: ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി. പുന്നപ്ര തെക്ക് മൂന്നാം വാർഡ് പുത്തൻ വെളി വീട്ടിൽ ശ്യാംലാൽ പങ്കജാക്ഷൻ (42) ആണ് മസ്‌കത്തിൽ മരിച്ചത്. നിർമാണ കരാർ പ്രവൃത്തികൾ ഏറ്റെടുത്തു ചെയ്തു വരികയായിരുന്നു. ഈ മാസം 24ന് പുലർച്ചെ ശാരീരിക അസ്വസ്ഥതയുള്ളതായി ശ്യാം നാട്ടിലുള്ള ഭാര്യ സൗമ്യയെ ഫോണിലൂടെ അറിയിച്ചിരുന്നു.

തുടർന്ന് ഭാര്യ മസ്‌കത്തിൽ തന്നെയുള്ള ശ്യാമിന്‍റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഫ്ലാറ്റിലെത്തിയ സുഹൃത്തുക്കൾ അബോധാവസ്ഥയിൽ കണ്ട ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിതാവ്: പരേതനായ പങ്കജാക്ഷൻ. മാതാവ്: രേണുക. മക്കൾ: ലക്ഷ്മിപ്രിയ, ലക്ഷ്മി പാർവ്വതി, ലക്ഷ്മി പൂർണ്ണിമ. ഏക സഹോദരി: പ്രിയംവദ.

Tags:    
News Summary - A native of Alappuzha died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.