സുഹാർ: ഒമാനിലെ സുഹാറിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടിൽ സൂരജ് ഭവനത്തിൽ സുനിതാ റാണി (44) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ആഷ്‌ലി മറിയം ബാബു (34) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച സഹം സുഹാർ റോഡിലായിരുന്നു അപകടം. ഇരുവരും റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിക്കുകയായിരുന്നു.സഹമിൽ സ്വകാര്യ ആയുർവേദ ഹോസ്പിറ്റലിൽ തെറപ്പിസ്റ്റായി ജോലി ചെയ്തുവരികയായരുന്നു ഇരുവരും. ആഷ്‌ലി യുടെ പരിക്ക് ഗുരുതരമല്ല.സുനിത റാണി മൂന്ന് മാസം മുമ്പാണ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്.
കടമ്പൂർ കുടുംബരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻ.ജി.ഒ യൂനിയൻ ആലപ്പുഴ ജില്ല കൗൺസിൽ അംഗവുമായ എൻ.സി.സുഭാഷ് ആണ് ഭർത്താവ്. മകൻ: സൂരജ്.പിതാവ് ഗോപാലൻ ആചാരി.മാതാവ്: രത്നമ്മ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.