മസ്കത്ത്: ബഹ്വാൻ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ ഭാഗമായ അറേബ്യൻ ഗൾഫ് ഓട്ടോമൊബൈൽസ് എക്യുപ്മെന്റ്ൽ എൽ.എൽ.സി (എ.ജി.എ.ഇ), ചങ്ങൻ ഓട്ടോയുടെ ആഡംബര ശ്രേണിയിൽപ്പെടുന്ന യു.എൻ.ഐ എസ്.യു.വി കാറുകൾ ഒമാനിൽ അവതരിപ്പിച്ചു.
നൂതന രൂപകൽപനയും ആഡംബര ബ്രാൻഡുകളിൽ മാത്രം വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് സാങ്കേതിക വിദ്യകളുമാണ് യു.എൻ.ഐ കാറുകളുടെ പ്രത്യേകത. ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള അവന്റ്-ഗാർഡ് ഇന്റീരിയർ, ഹൈടെക്നോളജിക്കൽ സ്പോർട്ടി എക്സ്റ്റീരിയർ ഡിസൈൻ തുടങ്ങിയവ ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകളിൽ ചിലതാണ്.
വരും കാലഘട്ടങ്ങളിലേക്കുള്ള ആധുനികവും ആഡംബരവുമായ യു.എൻ.ഐ കാറുകൾ ഒമാനിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് അറേബ്യൻ ഗൾഫ് ഓട്ടോമൊബൈൽസ് ഭാരവാഹികൾ അറിയിച്ചു. യു.എൻ.ഐ-കെ, യു.എൻ.ഐ-ടി എന്നീ മോഡലുകളാണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്.
2.5 ലിറ്റർ ടർബോ ചർജ്ഡ് എൻജിൻ, 12 സ്പീക്കറുകളുള്ള പ്രീമിയം ഗുണത്തിലുള്ള ഓഡിയോ സിസ്റ്റം, ആകർഷകമായ ഓട്ടോ എൽ.ഇ.ഡി ലൈറ്റ് തുടങ്ങിയവ യു.എൻ.ഐ-കെയുടെ പ്രത്യേകതകളിൽ ചിലതാണ്.
അറേബ്യൻ ഗൾഫ് ഓട്ടോമൊബൈൽസ് ആൻഡ് എക്യുപ്മെന്റ്സ് കമ്പനിക്ക് അൽ ഖുറത്ത് വിശാലവും അത്യാധുനികവുമായ ഷോറൂമും മസ്കത്തിലെ ഗാലയിൽ സർവിസ് സെന്ററുമുണ്ട്.
സലാല, സുഹാർ, സൂർ, നിസ്വ, ഇബ്ര, ബർക എന്നിവയുൾപ്പെടെ നഗരങ്ങളിൽ സേവനങ്ങൾക്കായി നിരവധി സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.