കണ്ണൂരി​ലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ

​സുഹാർ: കണ്ണൂരിലേക്കുളള എയർ ഇന്ത്യ എക്സ്​പ്രസിന്‍റെ വിമാനം വൈകുന്നത്​ കുട്ടികളും സ്ത്രീകളുംമടങ്ങുന്ന യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ശനിയാഴ്ച രാത്രി 10 മണിക്ക് മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ്​ ഞായറാഴ്ച ഉച്ച ഒരുമണിയായിട്ടും മുടങ്ങി കിടക്കുന്നത്​​. സാങ്കേതിക തകരാർ ആണ്​ വിമാനം വൈകുന്നതിന്​ കാരണമെന്നാണ്​ അധികൃതർ നൽകുന്ന വിശദീകരണം.

ബോർഡിങ്‌ പാസ്​ നൽകി ലഗേജ്‌ കയറ്റിവിട്ടു യാത്ര ഗേറ്റിന് മുന്നിൽ ഇരിക്കുമ്പോഴാണ് വിമാനം മൂന്ന് മണിക്കൂർ വൈകി പുലർച്ചെ ഒരുമണിക്ക് മാത്രമേ പുറപ്പെടൂ എന്ന അറിയിപ്പ് കിട്ടിയത്.

രണ്ടുമണിയോടെ വീണ്ടും അറിയിപ്പുണ്ടായി. സാ​ങ്കേതിക തകരാറാണ് വീണ്ടും വൈകുമെന്നും യാത്രക്കാർ ഹോട്ടലുകളിലേക്ക് മാറണമെന്നും നിർദേശിച്ചു. ലഘു ഭക്ഷണവും നൽകിയിരുന്നു.

യാത്രക്കാരെ ഹൈൽ ഉള്ള ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്​. ഉച്ചക്ക്​ ഒരുമണിയായിട്ടും ഇതുവരെ അറിയി​പ്പൊന്നും വന്നിട്ടിലെന്ന്​ ഹിജാരിയിൽ നിന്ന് കണ്ണൂരിലെ ക്കുള്ള യാത്രക്കാരൻ നൗഫൽ പറയുന്നു. ഇനി എപ്പോഴാണ് പുറപ്പെടുന്ന സമയം പറയാൻ അധികൃതർക്ക് ആവുന്നില്ല. വിസിറ്റ് വിസയുടെ കാലാവധി തീരുന്ന യാത്രക്കാരെ ഇന്നലെ കോഴിക്കോട്ടേക്കള്ള വിമാനത്തിൽ കയറ്റി  വിട്ടിരുന്നു

Tags:    
News Summary - Air India Express flight to Kannur delayed; Passengers in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.