മസ്കത്ത്: അൽ ഹെയിൽ ഗ്രീൻസ് ഇഫ്താർ ആൻഡ് കാർണിവൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കുടുംബങ്ങളും സുഹൃത്തുക്കളുമടക്കം 2000ത്തിലധികം ആളുകളാണ് സംബന്ധിച്ചത്. അൽ ഹെയിൽ ഗ്രീൻസ് നിവാസികൾ ആതിഥേയത്വം വഹിച്ച പരിപാടി, ഐക്യം വളർത്തുകയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും അയൽപക്കത്തെ വൈവിധ്യത്തെ ആഘോഷിക്കുകയും ലക്ഷ്യമിട്ടാണ് നടത്തിയത്. സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നുള്ളവർ പങ്കെടുത്ത പരിപാടി ഐക്യത്തിന്‍റെയും ഒത്തുചേരലിന്‍റെയും വേദിയായി മാറി.
ഇഫ്താർ-കാർണിവൽ ഇവൻറ് മികച്ച ജനപങ്കാളിത്തത്തോടെ നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സംഘാടക സമിതി അംഗം നൗഷാദ് റഹ്മാൻ പറഞ്ഞു. ഞങ്ങളുടെ താമസക്കാർക്കിടയിലുള്ള ഐക്യത്തിനും സൗഹൃദത്തിനും സാക്ഷ്യം വഹിക്കുന്നത് ഹൃദയസ്പർശിയാണെന്ന് മറ്റൊരു സംഘാടക സമിതി അംഗമായ ഫർസാദ് പറഞ്ഞു. ഇഫ്താറിന് പുറമേ, എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായി നിരവധി വിനോദ പരിപാടികളും ഒരുക്കിയിരുന്നു.
വിവിധ തരം റൈഡുകളും കാർണിവൽ ഗെയിമുകളും പരിപാടിക്ക് മാറ്റ് കൂട്ടി. സാമൂഹിക ഇടപഴകലിന്‍റെയും പിന്തുണയുടെയും ബോധം വർധിപ്പിച്ച് താമസക്കാർക്ക് അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ഇത്രയും മികച്ച രീതിൽ പരിപാടി സംഘടിപ്പിച്ചതിന് സംഘാടകർക്ക് നന്ദി പറഞ്ഞ്, നിറഞ്ഞ മനസ്സുമായാണ് അംഗങ്ങൾ ഒരോരുത്തരും പിരിഞ്ഞത്. അടുത്തവർഷം കൂടുതൽ മികവുറ്റതും വൈവിധ്യമാർന്ന പരിപാടികളൊടെ ഇഫ്താർ ആൻഡ് കാർണിവൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.