മസ്കത്ത്: അൽ മൗജ് മസ്കത്ത് മാരത്തണിന്റെ ഔദ്യോഗിക മെഡിക്കൽ പങ്കാളിയായി ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് അധികൃതർ കരാറിലെത്തി. ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉപ്പളയും സബ്കോ സ്പോർട്സ് ജനറൽ മാനേജർ അലി അൽ അജ്മിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ഈ സഹകരണത്തിലൂടെ ബദർ അൽ സമ ഗ്രൂപ് ഹോസ്പിറ്റൽസ് നല്ല ആരോഗ്യത്തിന്റെ പ്രാധാന്യവും സമർപ്പണത്തിന്റെ സന്ദേശങ്ങളുമാണു കൈമാറുന്നതെന്ന് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ് ഉപ്പളയും ഡോ. പി.എ. മുഹമ്മദും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അൽ മൗജ് മസ്കത്ത് മാരത്തണുമായുള്ള പങ്കാളിത്തം ആരോഗ്യകരവും കൂടുതൽ സജീവവുമായ ഒരു ജീവിതശൈലി വളർത്തിയെടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുമായി യോജിക്കുന്നതാണെന്നും ഇരുവരും പറഞ്ഞു.
ഏത് കായിക മത്സരങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മെഡിക്കൽ സപ്പോർട്ട്, ബദർ അൽ സമയുമായി സഹകരിക്കുന്നത് മത്സരാർഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുമെന്ന് അലി അൽ അജ്മി പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ബദർ അൽ സമ നിർണായക പങ്കുവഹിക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മൊയ്തീൻ ബിലാലും ഫിറാസത്ത് ഹസനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കുകൾ, സമ്പൂർണ ആംബുലൻസുകൾ എന്നിവയുൾപ്പെടെ സമ്പൂർണ പരിചരണം ഉറപ്പാക്കുമെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.