മ​ബേ​ല അ​ല്‍സ​ലാ​മ പോ​ളി​ക്ലി​നി​ക്കി​ന്റെ പ​ത്താം വാ​ര്‍ഷി​ക ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

അ​ല്‍ സ​ലാ​മ പോ​ളി​ക്ലി​നി​ക് പ​ത്താം വാ​ര്‍ഷി​കം: ലോ​ഗോ പു​റ​ത്തി​റ​ക്കി

മ​സ്ക​ത്ത്: മ​ബേ​ല അ​ല്‍ സ​ലാ​മ പോ​ളി​ക്ലി​നി​ക്കി​ന്റെ പ​ത്താം വാ​ര്‍ഷി​ക ലോ​ഗോ മ​സ്‌​ക​ത്ത് മാ​നി ഹോ​ട്ട​ല്‍ ആ​ന്‍ഡ് സ്യൂ​ട്ട്‌​സ് മ​ബേ​ല​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. മു​ഖ്യാ​തി​ഥി പ്രൈ​വ​റ്റ് ഹെ​ല്‍ത്ത് ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​മു​ഹ​ന്ന നാ​സ​ര്‍ അ​ല്‍ മ​സ്‌​ലാ​ഹി ലോ​ഗോ പു​റ​ത്തി​റ​ക്കി. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ സ​ലിം അ​ല്‍ ജാ​ബ്രി, മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​റ​ഷീ​ദ് അ​ലി, ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സി​ദ്ദീ​ഖ് മ​ങ്ക​ട, സീ​നി​യ​ര്‍ മാ​ര്‍ക്ക​റ്റി​ങ് മാ​നേ​ജ​ര്‍ നി​കേ​ഷ് പൂ​ന്തോ​ട്ട​ത്തി​ല്‍, ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ സ​ഫീ​ര്‍ വെ​ള്ളാ​ട​ത്ത്, ഫി​നാ​ന്‍സ് മാ​നേ​ജ​ര്‍ ഗി​രീ​ഷ് മാ​യ​ന്നൂ​ര്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് മേ​ധാ​വി ഖ​ദീ​ജ അ​ല്‍ ബ​ലൂ​ഷി, മാ​ര്‍ക്ക​റ്റി​ങ് മാ​നേ​ജ​ര്‍ സ​മീ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

2014 ഒ​ക്ടോ​ബ​ര്‍ 24ന് ​നാ​ലു വി​ഭാ​ഗ​ങ്ങ​ളും 14 ജീ​വ​ന​ക്കാ​രു​മാ​യി മ​ബേ​ല​യി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച അ​ല്‍ സ​ലാ​മ പോ​ളി​ക്ലി​നി​ക് 10 വ​ര്‍ഷ​ത്തെ വി​ജ​യ​ക​ര​മാ​യ യാ​ത്ര​ക്ക് ശേ​ഷം മൂ​ന്നു ശാ​ഖ​ക​ളി​ലേ​ക്കും 16 വ​കു​പ്പു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു​വെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​ധി​കൃ​ത​ക​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി​ക​ള്‍ കാ​ര്‍ഡി​യോ​ള​ജി, പാ​ത്തോ​ള​ജി, ഡെ​ര്‍മ​റ്റോ​ള​ജി, ഇ​ന്റേ​ണ​ല്‍ മെ​ഡി​സി​ന്‍, ഒ​ഫ്താ​ല്‍മോ​ള​ജി, പീ​ഡി​യാ​ട്രി​ക്‌​സ്, ഇ.​എ​ന്‍.​ടി, ഗൈ​ന​ക്കോ​ള​ജി, ഡ​യ​ബ​റ്റോ​ള​ജി, റേ​ഡി​യോ​ള​ജി, ജ​ന​റ​ല്‍ സ​ര്‍ജ​റി, ഓ​ര്‍ത്തോ​പീ​ഡി​ക്‌​സ്, ഐ.​വി.​എ​ഫ് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്റ്, ഓ​ര്‍ത്തോ​ഡോ​ണ്ടി​ക്‌​സ് ആ​ൻ​ഡ് ഡെ​ന്റ​ല്‍ വി​ഭാ​ഗം തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ണ്.

നി​ല​വി​ല്‍ മൂ​ന്നു ശാ​ഖ​ക​ളി​ലാ​യി 40 ഡോ​ക്ട​ര്‍മാ​രും 150ല്‍ ​അ​ധി​കം ജീ​വ​ന​ക്കാ​രും സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. ഒ​മാ​നി​ക​ള്‍ക്കും മ​റ്റു രാ​ജ്യ​ക്കാ​ര്‍ക്കും മി​ക​ച്ച ആ​രോ​ഗ്യ​സേ​വ​നം ല​ഭ്യ​മാ​ക്കി​വ​രി​ക​യാ​ണ്. അ​ല്‍ സ​ലാ​മ പോ​ളി​ക്ലി​നി​ക്കി​ല്‍ ഇ​തി​നോ​ട​കം അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രോ​ഗി​ക​ള്‍ ചി​കി​ത്സ തേ​ടി​യെ​ത്തി. പ​ത്താം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ബേ​ല അ​ല്‍ സ​ലാ​മ പോ​ളി​ക്ലി​നി​ക്കി​ല്‍ കു​റ​ഞ്ഞ ചെ​ല​വി​ല്‍ നി​ര​വ​ധി ആ​രോ​ഗ്യ പാ​ക്കേ​ജു​ക​ളും ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളും വി​വി​ധ സാ​മൂ​ഹി​ക-​സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 82 ഒ​മാ​നി റി​യാ​ല്‍ ചെ​ല​വ് വ​രു​ന്ന മെ​ഡി​ക്ക​ല്‍ ചെ​ക്ക​പ്പ് പാ​ക്കേ​ജ് 10 റി​യാ​ലി​ന് ല​ഭ്യ​മാ​കും. അ​ടു​ത്ത മാ​സം 24 വ​രെ ഒ​രു മാ​സം ഈ ​പാ​ക്കേ​ജ് ല​ഭി​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റു മു​ത​ല്‍ രാ​വി​ലെ 10 വ​രെ​യാ​ണ് പാ​ക്കേ​ജ് ചെ​ക്ക​പ്പ് സ​മ​യം.

ഒ​ക്ടോ​ബ​ര്‍ 24ന് ​പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന 25 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​വു​മു​ള്ള ഒ​മാ​ന്‍ ഐ.​ഡി​യോ വാ​ലി​ഡ് റെ​സി​ഡ​ന്‍ഡ് കാ​ര്‍ഡോ ഉ​ള്ള എ​ല്ലാ​വ​ര്‍ക്കും അ​ല്‍ സ​ലാ​മ പോ​ളി ക്ലി​നി​ക്കി​ന്റെ 82 റി​യാ​ല്‍ വ​രു​ന്ന മെ​ഡി​ക്ക​ല്‍ പാ​ക്കേ​ജ് ഈ ​കാ​ല​യ​ള​വി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഒ​ക്ടോ​ബ​ര്‍ 12ന് ​മ​ബേ​ല അ​ല്‍ സ​ലാ​മ പോ​ളി ക്ലി​നി​ക്കി​ല്‍ ന​ട​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​ല്‍ ര​ക്തം ദാ​നം ചെ​യ്യു​ന്ന എ​ല്ലാ​വ​ര്‍ക്കും ഒ​രു വ​ര്‍ഷ​ത്തെ ജി.​പി, ഇ​ന്റേ​ണ​ല്‍ മെ​ഡി​സി​ന്‍ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി​രി​ക്കും. കൂ​ടാ​തെ 82 റി​യാ​ല്‍ വ​രു​ന്ന ഹെ​ല്‍ത്ത് പാ​ക്കേ​ജും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.ര​ക്ത​ദാ​ന​ത്തി​ന് 79166358, 24451726 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

Tags:    
News Summary - Al Salama Polyclinic 10th Anniversary: ​​Logo released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.